തിന്മയുടെ മുന്നില്‍ പ്രത്യാശയുടെ സാക്ഷികളാകാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

നാഗസാക്കി: തിന്മയോട് നിസംഗത പുലര്‍ത്താതെ തിന്മ വാഴുന്ന ലോകത്തില്‍ പ്രത്യാശയുടെയുടെയും വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെയും സാക്ഷികളാകാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ജപ്പാന് സന്ദര്‍ശന മ്ധ്യേ ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.
‘ പ്രേഷിതരെന്ന നിലയില്‍ വരാനിരിക്കുന്ന ദൈവരാജ്യത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുമ്പോള്, തിന്മ മുന്നില്‍ നടമാടുമ്പോള്‍ നമുക്ക് നിസംഗരായിരിക്കാന്‍ സാധ്യമല്ല’ നാഗസാക്കിയിലെ ബേസ്ബോള്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന ദിവ്യബലി മധ്യേ പാപ്പാ പറഞ്ഞു.
‘നാം എവിടെയായാലും അവിടെ ക്രിസ്തുവിന്റെ രാജ്യത്തിന്റെ പുളിമാവാകുക എന്നാണ് നമ്മുടെ വിളി. ജനങ്ങളിലേക്ക് പരിശുദ്ധാത്മാവിന് ശ്വാസമൂതാനുള്ള ഒരു ചെറിയ ദ്വാരമായി നാം മാറമണം’ പാപ്പാ പറഞ്ഞു.
ദൈവരാജ്യം എന്നത് നാളെ യാഥാര്‍ത്ഥ്യമാകന്‍ വേണ്ടി കാത്തിരിക്കേണ്ട ഒന്നല്ല ഇന്ന് അനുഭവിക്കേണ്ട ഒന്നാണെന്ന് പാപ്പാ വ്യക്തമാക്കി. രോഗികളോടും വൈകല്യമുള്ളവരോടും പ്രായമാവരോടും കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും ലോകം കാണിക്കുന്ന നിസംഗതയുടെ മുന്നില്‍ നാം പ്രേഷിത ദൗത്യം നിര്‍വഹിക്കണം. അവരെല്ലാവരും ക്രിസ്തുരാജന്റെ ജീവനുള്ള കൂദാശകളാണ്, പാപ്പാ പറഞ്ഞു.