മരിയഭക്തി ക്രൈസ്തവന്റെ കടമയാണ്: ഫ്രാന്‍സിസ് പാപ്പാ
പരിശുദ്ധ മാതാവിനോടുള്ള വണക്കം വെറും ആത്മീയ ആചാര്യമര്യാദയല്ല, മറിച്ച് ഓരോ ക്രൈസ്തവന്റെയും ഒഴിച്ചു കൂടാനാവാത്ത കടമയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ക്രൈസ്തവ ജീവിതത്തില്‍ അനിവാര്യമായ ഭക്തിയാണ് മരിയഭക്തി, പാപ്പാ പറഞ്ഞു.
നമ്മുടെ വിശ്വാസം കേവലം ആശയങ്ങളിലോ സിദ്ധാന്തങ്ങളിലോ ചുരുങ്ങിപ്പോകരുത്. നാമെല്ലാവരും അമ്മഹൃദയമുള്ളവരാകണം. ദൈവത്തിന്റെ ആര്‍ദ്രമായ സ്‌നേഹത്തിന്റെ തുടിപ്പുകളറിയുന്ന ഹൃദയം. നമുക്ക് ചുറ്റിനുമുള്ളവരുടെ ഹൃദയത്തുടിപ്പുകള്‍ നാം അറിയണം, പാപ്പ പറഞ്ഞു.മറിയം എല്ലാം ഹൃദയത്തില്‍ സൂക്ഷിച്ച് ധ്യാനപൂര്‍വം നിന്ന സംഭവത്തെ ഓര്‍മിപ്പിച്ച് പാപ്പാ പറഞ്ഞു,
നമ്മളും ദൈവസന്നിധിയില്‍ നിശബ്ദരായി നില്‍ക്കാന്‍ പരിശീലിക്കണം. യേശുവിന് സംസാരിക്കാന്‍ അവസരം കൊടുക്കുക, പാപ്പാ ഉദ്‌ബോദിപ്പിച്ചു.ഇതാണ് മറിയത്തിന്റെ പുണ്യങ്ങളുടെ രഹസ്യം. ഇക്കാര്യത്തില്‍ നാം മറിയത്തെ അനുകരിക്കണം. പ്രയാസങ്ങള്‍ വരുമ്പോള്‍ നമ്മിലേക്ക് തന്നെ തിരിഞ്ഞ് ഹൃദയം പൂട്ടി വയ്ക്കുകയല്ല. ഹൃദയം തുറന്ന് യേശുവിന് സംസാരിക്കാന്‍ അവസരം നല്‍കുക, മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.