‘നമ്മള്‍ അനാഥരല്ല. നമുക്ക് സ്വര്‍ഗത്തില്‍ ഒരു അമ്മയുണ്ട്’ ഫ്രാന്‍സിസ് പാപ്പ

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹിക്കുന്ന അമ്മമാരുണ്ട്, ധൈര്യപൂര്‍വം പ്രതിസന്ധികളെ നേരിടുന്ന അമ്മമാര്‍. അവരെ പോലെ ശക്തിയുടെയും ധൈര്യത്തിന്റെയും ആള്‍രൂപമാണ് പരിശുദ്ധ കന്യാമറിയം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. തന്റെ മക്കളായ നമ്മുടെ സഹനങ്ങളും ദുഖങ്ങളും ആ അമ്മ പങ്കുപറ്റുന്നു. സ്വര്‍സ്ഥയായ ആ അമ്മ കൂടെയുള്ളപ്പോള്‍ നമ്മള്‍ ആരും അനാഥരല്ല, പാപ്പ പറഞ്ഞു.

യേശുവിനെ ഗര്‍ഭത്തില്‍ വഹിക്കാന്‍ തീരുമാനച്ചപ്പോഴും സമ്മതം മൂളിയപ്പോഴും തനിക്ക് എന്ത് സംഭവിക്കും എന്നൊന്നും മാതാവ് ചിന്തിച്ച് ആകുലപ്പെട്ടില്ല. അതു പോലെ കുരിശിന്റെ ചുവട്ടില്‍ മകന്റെ മരണകരമായ യാതനകള്‍ക്ക് സാക്ഷിയായി നില കൊണ്ടപ്പോഴും മറിയം മഹാ ധീരയായിരുന്നു. എല്ലാം അര്‍്തഥശൂന്യമായി കാണപ്പെട്ട നിമിഷമായിരുന്നു, കുരിശിന്‍ ചുവട്ടിലെ ആ നില്പ്. അപ്പോഴും അമ്മ അചഞ്ചലയായി നിന്നു.

നമ്മുടെ പ്രയാസകരമായ ജീവിത സന്ദര്‍ഭങ്ങളില്‍ തുണയായി മാതാവുണ്ട്. മൗനത്തിന്റെ വ്യക്തിത്വമായിട്ടാണ്. എന്നാല്‍ മറിയം വെറുതെ മൗനിയായിരിക്കുകയായിരുന്നില്ല. ഓരോ വചനവും ഓരോ സംഭവവും ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിക്കുകയായിരുന്നു. ജീവിതം നേരിടുന്ന അനിശ്ചിതത്വങ്ങളുടെ മുന്നില്‍ തളരാത്ത മഹതിയായിരുന്നു മറിയം, പാപ്പാ പറഞ്ഞു.

‘നമ്മള്‍ അനാഥരല്ല. നമുക്ക് സ്വര്‍ഗത്തില്‍ ഒരു അമ്മയുണ്ട്’ ഫ്രാന്‍സിസ് പാപ്പ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles