ഇടുങ്ങിയ വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ പരിശുദ്ധ അമ്മ സഹായിക്കും: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: സ്വര്‍ഗത്തിലേക്കുള്ള വഴി പ്രയാസകരവും അതിന്റെ വാതില്‍ ഇടുങ്ങിയതും ആണെങ്കിലും യേശുവിന്റെ അമ്മയായ മറിയം ആ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിച്ചവളാണെന്നും അതേ വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ അമ്മ സഹായിക്കുമെന്നും ഫ്രാന്‍സിസ് പാപ്പാ.
മറിയത്തെ സ്വര്‍ഗത്തിന്റെ കവാടം എന്ന് വിശേഷിപ്പിക്കാവുന്നതാണ്, മാര്‍പാപ്പാ തന്റെ കര്‍ത്താവിന്റെ മാലാഖ സന്ദേശത്തില്‍ പറഞ്ഞു.
തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വ്യക്തമാകാതിരുന്നപ്പോള്‍ പോലും, ഹൃദയത്തില്‍ ഒരു വാള് കടന്നു പോയപ്പോള്‍ പോലും, മറിയം തന്റെ മുഴുഹൃദയത്തോടെ യേശുവിനെ സ്വാഗതം ചെയ്യുകയും അനുഗമിക്കുകയും ചെയ്തു.
പരിശുദ്ധ കന്യാമറിയം യേശുവിനെ അക്ഷരം പ്രതി അനുഗമിച്ചവളാണ്. യേശുവിന്റെ ഹൃദയത്തിലേക്കുള്ള കവാടമാണ് മറിയം. എല്ലാവര്‍ക്കുമായി തുറന്ന കവാടമാണവള്, പാപ്പാ പറഞ്ഞു.