സഭയുടെ യഥാര്‍ത്ഥ വെളിച്ചമെന്താണെന്ന് ഫ്രാന്‍സിസ് പാപ്പാ പറയുന്നു
വത്തിക്കാന്‍ സിറ്റി: ആരുമറിയാതെ ചെയ്യുന്ന പുണ്യപ്രവര്‍ത്തിയും വിശുദ്ധിയുമാണ് യഥാര്‍ത്ഥത്തില്‍ കത്തോലിക്കാ സഭയുടെ വെളിച്ചമെന്ന് ഫ്രാന്‍സിസ് പാപ്പാ.
‘പലപ്പോഴും ആരുമറിയാത്ത, പലരും തിരിച്ചറിയാത്ത പുണ്യജീവിതങ്ങളും പുണ്യപ്രവര്‍ത്തികളുമാണ് തീര്‍ത്ഥാടക സഭയുടെ ജീവിതത്തില്‍ വ്യാപിച്ചു നില്ക്കുന്നത്’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
‘ക്ഷമാപൂര്‍ണരായ ദൈവജനത്തില്‍ നാം വിശുദ്ധി കാണണം. അത്രമേല്‍ സ്‌നേഹത്തോടെ തങ്ങളുടെ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന മാതാപിതാക്കളിലും വീടുകളില്‍ അടുപ്പു പകയാന്‍ വേണ്ടി അധ്വാനിക്കുന്ന സ്ത്രീ-പുരുഷന്മാരിലും രോഗികളിലും പുഞ്ചിരിക്കുന്ന വയോധികരിലും ഒക്കെ മറഞ്ഞിരിക്കുന്ന വിശുദ്ധി കാണാന്‍ നാം പഠിക്കണം:’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പാ ഇത് പറഞ്ഞത്. ഒട്ടും പ്രകടമല്ലാത്ത രഹസ്യമായി ചെയ്യപ്പെടുന്ന പുണ്യങ്ങള്‍ പ്രകടമായ വിശുദ്ധപ്രവര്‍ത്തകള്‍ പോലെ തന്നെ അസാധാരണമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.