ആ കുമ്പസാരം ഫ്രാന്‍സിസ് പാപ്പായുടെ ജീവിതം മാറ്റിമറിച്ചു!

1953 ലാണ് അത് സംഭവിച്ചത്. ഫ്രാന്‍സിസ് പാപ്പായുടെ ജീവിതം മാറ്റി മറിച്ച കുമ്പസാര അനുഭവം. ആ കുമ്പസാരത്തിന്റെ ഓര്‍മ തന്റെ മനസ്സില്‍ ഇന്നും മധുരിക്കുന്ന അനുഭവമാണെന്നും പാപ്പാ പറഞ്ഞു.

മിഷണറീസ് ഓഫ് മേഴ്‌സി എന്ന് അറിയപ്പെടുന്ന ഒരു സംഘത്തോടാണ് പാപ്പാ തന്റെ ഹൃദയം തുറന്നത്. പരിശുദ്ധ സിംഹാസനത്തിനു മാത്രം ക്ഷമിക്കാവുന്ന പാപങ്ങള്‍ പൊറുക്കാനും മോചിപ്പിക്കാനും പ്രത്യേക അനുവാദമുള്ളവരാണ് മിഷണറീസ് ഓഫ് മേഴ്‌സി.

1953 സെപ്തംബര്‍ 21 നാണ് ഫ്രാന്‍സിസ് പാപ്പാ നിര്‍ണായകമായ ആ കുമ്പസാരം നടത്തിയത്. അന്ന് അദ്ദേഹത്തിന് വെറും 17 വയസ്സാണ് പ്രായം. എന്താണ് ആ കുമ്പസാരത്തെ അത്ര മേല്‍ ഹൃദ്യവും അര്‍ത്ഥവത്തുമാക്കി മാറ്റിയത് എന്ന ചോദ്യത്തിന് പാപ്പാ മറുപടി പറയുന്നത് ഇങ്ങനെ: അന്ന് കുമ്പസാരിപ്പിച്ച വൈദികന്‍ തന്നോട് പറഞ്ഞ കാര്യങ്ങളല്ല, അദ്ദേഹം തന്നോട് പെരുമാറിയ വിധമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന്.

‘വൈദികന്‍ എന്നോട് എന്താണ് പറഞ്ഞതെന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല, പക്ഷേ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചത് ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല. അതിന് ശേഷം എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. അത് ഒരു പിതാവ് മകനെ സ്വാഗതം ചെയ്യുന്നതു പോലെയായിരുന്നു. ‘പാപ്പാ വിശദീകരിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles