ടിവി ലൈവിലേക്ക് പാപ്പാ വിളിച്ചു പറഞ്ഞു, ഞാനുണ്ട് ദൈവജനത്തോടു കൂടെ!
വത്തിക്കാന്‍ സിറ്റി: ഒരു ഇറ്റാലിയന്‍ ടെലിവിഷനിലെ ലൈവ് പ്രോഗ്രാമിലേക്ക് നേരിട്ടു വിളിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു: ‘ഞാന്‍ നിങ്ങളോടൊപ്പമുണ്ട്, നിങ്ങളോട് എല്ലാവരോടും ഒപ്പം ഞാനുണ്ട്’.
‘ഗുഡ് ഈവനിംഗ് ലൊറേന. സുഖമാണോ? ‘ എന്നു പറഞ്ഞു കൊണ്ട് പാപ്പാ ഷോയുടെ ഹോസ്റ്റിനെ അഭിസംബോധന ചെയ്തപ്പോള്‍ അവര്‍ അത്ഭുതം കൊണ്ട് നിശബ്ദയായി പോയി. ആ സുവ ഇമ്മാജിനേ (അവിടുത്തെ രൂപത്തില്‍) എന്ന പ്രോഗ്രാമിന്റെ ഇടയിലേക്കാണ് ഫ്രാന്‍സസ് പാപ്പാ നേരിട്ടു വിളിച്ചത്. ഈ പരിപാടി സംപ്രേക്ഷണം ചെയ്തതാകട്ടെ ഇറ്റലിയിലെ റേ വണ്‍ ചാനലും.
ദുഖവെള്ളിയാഴ്ച ദിവസം ലൈവായി നടത്തിയ ഈ പ്രോഗ്രാമിലേക്കാണ് പാപ്പാ വിളിച്ചത്.