ദാരിദ്ര്യം തുടച്ചുനീക്കാന്‍ നിങ്ങള്‍ക്ക് കടമയുണ്ടെന്ന് സാമ്പത്തിക നേതാക്കളോട് മാര്‍പാപ്പാ
വത്തിക്കാന്‍ സിറ്റി: ആഗോള സാമ്പത്തിക നേതാക്കളെയും സാമ്പത്തിക വിദഗ്ദരെയും ലോകത്തില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യവും സാമ്പത്തിക അസമത്വവും തുടച്ചു നീക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. ഇന്നത്തെ ആധുനിക വിഭവങ്ങള്‍ ശരിക്കുപയോഗിക്കുകയാണെങ്കില് ആഗോള ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചു.
‘സന്വന്നമായ ലോകത്തിനും ഊര്‍ജസ്വലമായ സമ്പദ് വ്യവസ്ഥയ്ക്കും ദാരിദ്ര്യം തുടച്ചു നീക്കാന്‍ സാധിക്കും’ പാപ്പാ പറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിയ സാമ്പത്തിക നേതാക്കളും സാമ്പത്തിക വിദഗ്ദരും വത്തിക്കാനില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. ന്യൂ ഫോം ഓഫ് സോളിഡാരിറ്റി എന്നതായിരുന്നു വിഷയം.
‘ഇന്ന് ലോക സാമ്പിത്തികാവസ്ഥയില് നടമാടുന്ന അനീതികള്‍ എന്തെല്ലാമാണെന്ന് സാമ്പത്തിക വിദഗ്ദരായ നിങ്ങള്‍ക്ക് നന്നായറിയാം. ഓരോ രാജ്യത്തും നടക്കുന്ന സാമ്പ്ത്തിക അനീതികളെ കുറിച്ചും നിങ്ങള്‍ക്കറിയാം. ഈ അനീതികളെ തുടച്ചു നീക്കാന്‍ നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം’ പാപ്പാ ആഹ്വാനം ചെയ്തു.
ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജീവ, നൊബര് സമ്മാന ജേതാവ് ജോസഫ് സ്റ്റിസ്ലിറ്റസ്സ കൊളംബിയ യൂണിവേഴ്സിറ്റി പ്രഫസര്‍ ജെഫ്രി സാക്ക്സ് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.