സിറിയന്‍ വൈദികരുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മാര്‍പാപ്പായുടെ ട്വീറ്റ്
വത്തിക്കാന്‍ സിറ്റി: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ സിറിയന്‍ വൈദികരുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. നവംബര്‍ 12 ചൊവ്വാഴ്ച ട്വിറ്റര്‍ അക്കൌണ്ടായ @pontifex വഴിയാണ് പാപ്പ അനുശോചനമറിയിച്ചത്. “നവംബര്‍ 11, തിങ്കളാഴ്ച പിതാവിനോടൊപ്പം കൊല്ലപ്പെട്ട ഫാ. ഹൗസേപ്പ് പെട്ടോയാന്റെ മൃതസംസ്ക്കാര കര്‍മ്മത്തിനായി ഒത്തുചേര്‍ന്ന സിറിയിലെ കമിഷ്ലീയിലെ അര്‍മേനിയന്‍ കത്തോലിക്കരോടൊപ്പം താനും ചേരുന്നു. അവര്‍ക്കുവേണ്ടിയും, അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും, സിറിയയിലെ സകല ക്രൈസ്തവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു”. പാപ്പ ട്വീറ്റ് ചെയ്തു.