സ്നേഹം ഏറ്റവും അടിസ്ഥാനപരമായ ഗുണമാണ്: ഫ്രാൻസിസ് പാപ്പാ

സ്പാനിഷ് കാരിത്താസിന്റെ പ്രതിനിധി സംഘം അവരുടെ 75ആം വാർഷികാത്തൊടാനുബന്ധിച്ചു വത്തിക്കാനിൽ വെച്ച് സെപ്റ്റംബർ അഞ്ചാം തിയതി ഫ്രാൻസിസ് പാപ്പായുമായി കൂടികാഴ്ച നടത്തി. തതവസരത്തിൽ അവർക്കു നൽകിയ സന്തോഷത്തിലാണ് പാപ്പാ ഇങ്ങനെ പങ്കുവെച്ചത്.

ദൈവത്തോടും പരസ്പരവുമുള്ള കൂട്ടായ്മ

സ്നേഹത്തിന്റെ ദൈവികമാർഗ്ഗം കാരിത്താസിന്റെ പ്രവർത്തനത്തിന് മുന്നോട്ടുള്ള പാത കാണിക്കുന്നു, പാപ്പാ പറഞ്ഞു. ക്രിസ്തു നമ്മെ ദൈവത്തോടും നമ്മുടെ സഹോദരീസഹോദരന്മാരോടും സഹവസിക്കാൻ  വിളിക്കുന്നതുപോലുള്ള ഐക്യം കെട്ടിപ്പടുക്കാനുള്ള കാരിത്താസിന്റെ ശ്രമങ്ങൾ വ്യക്തികളിലും സമൂഹത്തിലും ചില സമയങ്ങളിൽ നഷ്ടപ്പെട്ടേക്കാം എന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

ഈ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വെല്ലുവിളികളെ എടുത്തുകാണിച്ച പാപ്പാ, അവർ ആദ്യം ശ്രദ്ധിക്കേണ്ടത് അവർ സേവിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിലും അവരുടെ കഴിവുകളെ വികസിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിലാണെന്നും, ഫലങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, അവരുടെ ആവശ്യങ്ങളിൽ  സാന്നിധ്യവും  ലഭ്യതയും നൽകിക്കൊണ്ട് എല്ലായ്പ്പോഴും അവരോടൊപ്പം അനുയാത്ര ചെയ്യാൻ ഓർമ്മിപ്പിച്ചു.

പിന്നീട് പാപ്പാ, സഹായം ആവശ്യമുള്ളവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ഊഷ്മളമായ സ്വീകരണത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. മറ്റുള്ളവരോടും ദൈവത്തോടുമുള്ള തുറന്ന മനസ്സോടെ അവരുടെ പുരോഗമനത്തിനായി മുന്നോട്ടുള്ള പാതകൾ കണ്ടെത്തുവാനും അവരുടെയും നമ്മുടെയും പരിമിതികൾക്കിടയിലും അവരുടെ കഴിവുകൾ കൈവരിക്കുവാനും അവരെ സഹായിക്കുവാൻ  പാപ്പാ ആഹ്വാനം ചെയ്തു.

സ്വയം ദാനം നൽകൽ

അവരുടെ ജീവകാരുണ്യ മേഖലയിലെ രണ്ടാമത്തെ വെല്ലുവിളി, ജനങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന സേവനങ്ങൾ നൽകുക എന്നത് അവരുടെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, അവരുടെ പുരോഗമനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. കൊടുക്കുക എന്നത് പ്രധാനമാണ് എന്നാൽ ഒരു പുതിയ ജീവിതത്തിലേക്കും പ്രത്യാശയുടെ വീക്ഷണത്തിലേക്കും തുറക്കുന്ന വാതിൽ ഒരു വ്യക്തിയെ കാണിക്കുമ്പോൾ,  മൂർത്തമായ പ്രവർത്തനത്തിന് അപ്പുറം, യേശു പഠിപ്പിച്ചതുപോലെ, തന്നേയും സ്വന്തം ജീവനേയും വിട്ടുകൊടുക്കുന്ന പ്രവൃത്തിയും സർവോപരി പ്രധാനപ്പെട്ടതാണ്.

“നീതിയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും രാജ്യത്തിന്റെ പുളിമാവ്” ആയിരിക്കാൻ യേശു നമ്മെ വിളിക്കുന്നു എന്നു പറഞ്ഞ പാപ്പാ യഥാർത്ഥത്തിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും സേവകനാകണമെന്ന് അവൻ നമ്മെ പഠിപ്പിക്കുന്നു എന്നും തുടർന്നു.

ക്രിസ്തുവിന്റെ സഹായഹസ്തം നൽകുക

പാപ്പാ പരാമർശിച്ച അവസാന വെല്ലുവിളി  ക്രിസ്തുവിന്റെ ശരീരമെന്ന നിലയിൽ സഭ മറ്റുള്ളവരിലേക്കെത്താനുള്ള ഒരു മൂർത്തമായ പാതയായി പ്രവർത്തിക്കാനുള്ള  ശ്രമങ്ങളെ സംബന്ധിക്കുന്നതാണ്. ആവശ്യമുള്ളവർക്കായി നീട്ടിയ ക്രിസ്തുവിന്റെ കൈ ആണ് കാരിത്താസ് കാണിച്ചുതരുന്നത് എന്നു പറഞ്ഞ പാപ്പാ, സഹിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാരിൽ അവൻ നമ്മെ വിളിക്കുമ്പോഴും ആ നീട്ടിയ കൈ ക്രിസ്തുവിന്റേത് തന്നെയാണെന്നും കൂട്ടിച്ചേർത്തു.

ഈ സഹായഹസ്തം, എന്നത് വിഭവങ്ങളും പരിപാടികളും നന്നായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യുന്നു എന്നതിനേക്കാൾ, നമ്മുടെ സഹായം ആവശ്യമുള്ള മറ്റുള്ളവരെ തേടാനുള്ള കർത്താവിന്റെ ക്ഷണത്തോടു എല്ലാവർക്കും  പ്രതികരിക്കാനുള്ള ഒരു അവസരമായി – ഒരു യഥാർത്ഥ വിളിയായി കാണണം എന്ന് പാപ്പാ പറഞ്ഞു. കൊള്ളക്കാരുടെ കൈയിൽപ്പെട്ടവനെ സഹായിക്കാനും അവനോടു കരുണ കാണിക്കുവാനും തന്റെ വഴിയിൽ നിന്നു മാറി സഞ്ചരിച്ച നല്ല സമരിയാക്കാരനെപ്പോലെ, യേശു നമ്മോടും “നീയും പോയി അതുപോലെ ചെയ്യുക” എന്ന് പറയുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles