ഫാത്തിമായിലെ മാനസാന്തര സന്ദേശം ഓര്‍മിപ്പിച്ച് മാര്‍പാപ്പാ
വി. ജോണ്‍ പോള്‍ രണ്ടാമന്റെ മരിയഭക്തി ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. പോളണ്ട് സന്ദര്‍ശനവേളയിലാണ് പോളണ്ടിന്റെ ഏറ്റവും മഹാനായ പുത്രനായ ജോണ്‍ പോള്‍ മാര്‍പാപ്പയ്ക്ക് മാതാവിനോട് ഉണ്ടായിരുന്ന ഭക്തിയെ പ്രകീര്‍ത്തിച്ചത്.
ജോണ്‍ പോള്‍ രണ്ടാമന് പാപ്പായ്ക്കു നേരെ വധശ്രമമുണ്ടായ കാര്യവും അതില്‍ നിന്ന് ഫാത്തിമാ മാതാവ് അദ്ദേഹത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ കാര്യവും ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു. 1981 മെയ് 13നാണ് ജോണ്‍ പോള്‍ പാപ്പായ്ക്കു നേരെ അലി അഗ്ക എന്നൊരാള്‍ വെടിയുതിര്‍ത്തത്.
അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തില്‍ താന്‍ പരിശുദ്ധ അമ്മയുടെ ശക്തമായ ഇടപെടല്‍ കാണുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
നമുക്ക് ഫാത്തിമാ മാതാവിന്റെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കാം. ‘ഞാന്‍ വന്നിരിക്കുന്നത്, വിശ്വാസികളോട് മാനസാന്തരപ്പെടാനും പാപപ്പൊറുതി യാചിക്കാനും വേണ്ടി ആവശ്യപ്പെടാനാണ്. ഇനി നിങ്ങള്‍ കര്‍ത്താവിനെ ദ്രോഹിക്കരുത്. ഇപ്പോള്‍ തന്നെ അവിടുന്ന് മനുഷ്യരുടെ പാപങ്ങളാല്‍ അത്യധികം ദുഖിതനാണ്. ജനങ്ങള്‍ ജപമാല ചൊല്ലി പാപങ്ങളെ പ്രതി പശ്ചാത്തപിക്കണം.’ മാതാവ് ഫാത്തിമായില്‍ വച്ചു പറഞ്ഞ വാക്കുകളാണിവ.
നമുക്ക് മാതാവിന്റെ ഈ അഭ്യര്‍ത്ഥനയ്ക്ക് കാതു കൊടുക്കാം. മാനസാന്തരത്തിനുള്ള കൃപയ്ക്കു വേണ്ടിയും അനുതാപത്തിന്റെ അരൂപിക്കു വേണ്ടിയും അമ്മയുടെ സംരക്ഷണത്തിനു വേണ്ടിയും ലോക സമാധാനത്തിനു വേണ്ടിയും നമുക്ക് മാതാവിനോട് അപേക്ഷിക്കാം. മറിയത്തിന്റെ വിമല ഹൃദയമേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. ഞാന്‍ എന്റെ ഹൃദയം കൊണ്ട് അമ്മയെ വാഴ്ത്തുന്നു, ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.