റഷ്യയെയും ഉക്രൈനെയും മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ
മാര്‍ച്ച് 25 -ന്, മറിയത്തിന്റെ മംഗളവാര്‍ത്ത തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യയെയും ഉക്രൈനെയും മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചു. സെന്റ് ബസിലിക്കയില്‍ നടന്ന അനുതാപ ശുശ്രൂഷക്കൊടുവില്‍ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ സമര്‍പ്പണം നടത്തിയത്.
”ദൈവത്തിന്റെയും മനുഷ്യകുലത്തിന്റെയും മാതാവേ, അങ്ങയുടെ വിമലഹൃദയത്തില്‍ ഞങ്ങളെയും സഭയെ മുഴുവനെയും മനുഷ്യരാശിയെയും ഭരമേല്‍പ്പിക്കുകയും സമര്‍പ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യയും ഉക്രൈനെയും സമര്‍പ്പിക്കുന്നു. ഞങ്ങള്‍ ആത്മവിശ്വാസത്തോടെയും സ്‌നേഹത്തോടെയും ചെയ്യുന്ന ഈ സമര്‍പ്പണം സ്വീകരിക്കണമേ. യുദ്ധം അവസാനിക്കാനും ലോകമെമ്പാടും സമാധാനം പരക്കാനും ഇടയാക്കണമേ” – പാപ്പ പ്രാര്‍ത്ഥിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.