കൊളംബിയയില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്കു വിധേയരായവര്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന
വത്തിക്കാന്‍: കൊളംബിയയിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധമായ ദുഖം രേഖപ്പെടുത്തി. ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി അദ്ദേഹം പ്രാര്തഥിക്കുന്നുണ്ടെന്ന് പാപ്പായെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ പിയെത്രോ പരോളിന് അറിയിച്ചു.
‘മുറിവേറ്റവരോടും അവരുടെ കുടുംബാംഗങ്ങളോടും കൊളംബിയന്‍ ജനത മുഴുവനോടും ഞങ്ങളുടെ ഹൃദയം ചേര്‍ത്തു വയ്ക്കുന്നു’ പാപ്പാ പറഞ്ഞു. ടെലിഗ്രാം വഴിയാണ് പാപ്പാ തന്റെ സന്ദേശം അയച്ചത്.