അലബാമ ചുഴലിക്കാറ്റിന്റെ ഇരകള്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന
അലബാമ: അമേരിക്കയിലെ അലബാമയില്‍ നാശം വിതച്ച ചുഴലിക്കാറ്റില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. വിനാശകരമായ ചുഴലിക്കാറ്റില്‍ ചുരുങ്ങിയത് 23 പേര് കൊല്ലപ്പെട്ടിരിക്കാം എന്നാണ് ഔദ്യോഗിക കണക്ക്.
അലബാമ ആര്‍ച്ച്ബിഷപ്പ് തോമസ് ജെ റോഡിക്കയച്ച ടെലിഗ്രാം സന്ദേശത്തില്‍, ദുരിതം അനുഭവിക്കുന്നവരുടെ സങ്കടങ്ങള്‍ താന്‍ പങ്കു ചേരുന്നതായി മാര്‍പാപ്പാ അറിയിച്ചു. മരണമടഞ്ഞവര്‍ക്ക് ദൈവം നിത്യശാന്തി നല്കട്ടെ എന്നും മുറിവേറ്റവര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും സമാശ്വാസം ലഭിക്കട്ടെ എന്നും പാപ്പാ പ്രാര്‍ത്ഥിച്ചു.