നമുക്ക് വേണ്ടത് വിശ്വാസമാണ് ആദര്‍ശങ്ങളല്ല എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: തന്റെ മാനസാന്തരത്തിന് മുമ്പ് വി. പൗലോസ് ചെയ്തിരുന്നതു പോലെ വിശ്വാസങ്ങളെ ആദര്‍ശങ്ങളാക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പായുടെ മുന്നറിയിപ്പ്.

‘സാവുള്‍ എന്നു വിളിക്കപ്പെട്ടിരുന്ന പൗലോസ് മാനസാന്തരത്തിനു മുമ്പ് ഒരു ആദര്‍ശവാദിയായിരുന്നു. അയാളെ സംബന്ധിച്ച് മതം ഒരു ആദര്‍മായി മാറിയിരുന്നു. മതപരമായ ആദര്‍ശം, സാമൂഹിക ആദര്‍ശം, രാഷ്ട്രീയ ആദര്‍ശം..’ പാപ്പാ പറഞ്ഞു.

‘ക്രിസ്ത്യാനികളോടുള്ള സാവുളിന്റെ പെരുമാറ്റം പരിശോധിച്ചാല്‍ സ്വന്തം വിശ്വാസം നാം എങ്ങനെയാണ് ജീവിതത്തില്‍ പകര്‍ത്തുന്നതെന്ന് നമുക്ക് പരിശോധിക്കാനാകും. നമുക്ക് സ്വയം ചോദിക്കാം: എങ്ങനെയാണ് ഞാന്‍ എന്റെ വിശ്വാസം ജീവിക്കുന്നത്? ഞാന്‍ മറ്റുള്ളവരുടെ അടുത്തേക്ക് പോകുന്നുണ്ടോ? അതോ ഞാന്‍ മറ്റുള്ളവര്‍ക്ക് എതിരാണോ? ഞാന്‍ സാര്‍വത്രിക സഭയുടെ ഭാഗമാണോ? നല്ലതാണോ മോശമാണോ എല്ലാവരും? എനിക്ക് തെരഞ്ഞെടുത്ത ഒരു ആദര്‍ശമുണ്ടോ? ‘ പാപ്പാ ചോദിച്ചു.

മാനസാന്തരത്തിന് മുമ്പ് സഭയെ നശിപ്പിക്കാന്‍ ആഗ്രഹിച്ച വ്യക്തിയാണ് പൗലോസ്. തന്റെ ആദര്‍ശങ്ങളെ പിന്തുണയ്ക്കാത്തവരെ അയാള്‍ ദ്രോഹിച്ചിരുന്നു. എന്നാല്‍ പിന്നീട് അയാള്‍ ദൈവജനത്തോട് സുവിശേഷം പ്രഘോഷിക്കാന്‍ ദൈവത്തിന്റെ ഉപകരണമായി മാറി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles