മിഷണറിമാര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി: ലോകത്തോട് പ്രഘോഷിക്കാന്‍ സുവിശേഷം പ്രഘോഷിക്കുവാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ ക്രൈസ്തവനെയും കടമയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ.
അനുകൂലവും പ്രതികൂലവുമായ കാലങ്ങളില്‍ ദൈവരാജ്യം പ്രഘോഷിക്കണം എന്ന് പരാമര്‍ശിക്കുന്ന ദൈവ വചന ഭാഗം വിശദീകരിച്ചു സംസാരിക്കുകയായിരുന്നു, പാപ്പാ. തിമോത്തിയോസിന് വി. പൗലോസ് എഴുതിയ ലേഖനത്തിലാണ് പ്രസ്തുത ഭാഗം. തിരുത്താനും, ശാസനയ്ക്കും പ്രോത്സാഹനത്തിനും വി. ലിഖിതങ്ങള്‍ പ്രയോജനപ്പെടുന്നു.
പ്രേഷിത ദൗത്യം സമ്പൂര്‍ണമായി അനുവര്‍ത്തിക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രാര്‍ത്ഥന എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. തീക്ഷണവും നിരന്തരവുമായ പ്രാര്‍ത്ഥന കൊണ്ടാണ് ദൈവജനം സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത്.
ഞാന്‍ മിഷണറിമാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടോ? എന്ന് സ്വയം ചോദിക്കേണ്ട അവസരമാണ് മിഷന്‍ ഞായറുകള്‍. ദൈവവചനം ലോകത്തിന്റെ അതിര്‍ത്തി വരെ വഹിച്ചു കൊണ്ടു പോയി ജീവിതസാക്ഷ്യം നല്‍കുന്ന മിഷണറിമാര്‍ക്കു വേണ്ടി നാം പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കണം.
‘മറിയമേ, എല്ലാ രാജ്യങ്ങളുടെയും മാതാവേ, സുവിശേഷത്തിന്റെ പ്രേഷിതരെ എന്നും കാത്തു കൊള്ളണമേ’ എന്ന് പ്രാര്‍ത്ഥിക്കണം എന്നും പാപ്പാ ആഹ്വാനം ചെയ്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.