സാധാരണക്കാര്‍ക്കും വിശുദ്ധരാകാം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഇന്ന് കത്തോലിക്കാ സഭ വിശുദ്ധരായി വണങ്ങുന്നവര്‍ യഥാര്‍ത്ഥ മനുഷ്യരായിരുന്നു എന്നും അവരുടെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാനുള്ള കരുത്ത് യേശു ക്രിസ്തുവിന്റെ കൃപയില്‍ നിന്നാണ് വന്നതെന്നും ഫ്രാന്‍സിസ് പാപ്പാ. എല്ലാവര്‍ക്കും വിശുദ്ധി പ്രാപിക്കാന്‍ സാധിക്കും എന്ന് അവര്‍ നമ്മെ കാണിച്ചു തരുന്നു എന്നും മാര്‍പാപ്പാ കുട്ടിച്ചേര്‍ത്തു.

‘പല കാലങ്ങളില്‍ ജീവിച്ചിരുന്നവരും നാം ഇന്ന് ആഘോഷിക്കുന്നവരുമായ വിശുദ്ധര്‍ വെറും പ്രതീകങ്ങളോ വിദൂരസ്ഥരും അപ്രാപ്യരുമായ മനുഷ്യരോ അല്ല, മറിച്ച് ഈ ഭൂമിയിലൂടെ നമ്മെ പോലെ നടന്നു പോയ സാധാരണ മനുഷ്യരാണ്. അവര്‍ ജീവിതത്തിലെ പ്രയാസങ്ങളും വിജയപരാജയങ്ങളും നേരിട്ട് ദൈവകൃപയാല്‍ എഴുന്നേറ്റു നടന്നവരാണ്’ പാപ്പാ വ്യക്തമാക്കി.

വിശുദ്ധി ഒരാള്‍ നേടിയെടുക്കുന്നതല്ല, മറിച്ച് ദൈവകൃപയോട് ഒരാള്‍ സ്വതന്ത്രബുദ്ധിയോടെ പ്രതികരിച്ചതിന്റെ ഫലമാണ് എന്നും പാപ്പാ പറഞ്ഞു. വിശുദ്ധി എന്നത് ദൈവത്തിന്റെ വരം മാത്രമല്ല, യേശുവിന്റെ ശിഷ്യന്മാരുടെ പൊതുവായ വിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധി എന്ന് പറഞ്ഞത് വിശ്വാസത്തല്‍ ഓരോ ക്രിസ്ത്യാനിയും നടത്തേണ്ട പരിപൂര്‍ണതയിലേക്കുള്ള യാത്രയാണ്. ദൈവത്തോട് നിത്യജീവിതത്തില്‍ ഐക്യപ്പെടുവാനുള്ള ലക്ഷ്യത്തോടെയാണ് ഈ യാത്ര, പാപ്പാ വിശദമാക്കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles