ആത്മാർത്ഥ ഹൃദയത്തോടെ തന്നെ അന്വേഷിക്കുന്നവരിൽ നിന്ന് ദൈവം മറഞ്ഞിരിക്കില്ല: മാര്‍പാപ്പ
ലോകത്തിൽ സർവ്വത്ര ദൈവസാന്നിധ്യം അനുഭവിക്കാനുതതകുന്ന വിശ്വാസ ദർശനം നമുക്കാവശ്യമാണെന്ന് മാർപ്പാപ്പാ.
എല്ലാ വര്‍ഷവും ഒക്ടോബർ 31-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്ന “നഗരങ്ങളുടെ ലോകദിനത്തോടനുബന്ധിച്ച് “ലോകനഗരങ്ങളുടെ ദിനം” (#WorldCitiesDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പാപ്പായുടെ പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“നാം നഗരങ്ങളെ, ധ്യാനാത്മകമായ ഒരു വീക്ഷണത്തോടെ, നഗരങ്ങളിലെ ഭവനങ്ങളിലും വഴികളിലും ചത്വരങ്ങളിലും ദൈവത്തെ കണ്ടെത്താൻ പര്യാപ്തമായ വിശ്വാസ ദർശനത്തോടെ, നോക്കേണ്ടിയിരിക്കുന്നു. ഈ സാന്നിധ്യം കണ്ടെത്തുകയും അനാവരണം ചെയ്യേണ്ടിയുമിരിക്കുന്നു. ആത്മാർത്ഥ ഹൃദയത്തോടെ തന്നെ അന്വേഷിക്കുന്നവരിൽ നിന്ന് ദൈവം മറഞ്ഞിരിക്കില്ല”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
2013 ഡിസമ്പർ 27-നാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ (ജനറൽ അസംബ്ലി) ഒക്ടോബർ 31 ലോക നഗരങ്ങളുടെ ദിനമായി (World Cities Day -WCD) പ്രഖ്യാപിച്ചത്.
നഗരവത്ക്കരണ പരിപോഷണത്തിലേക്ക് ആഗോളശ്രദ്ധ ക്ഷണിക്കുക, നഗരവത്ക്കരണത്തിൻറെ വെല്ലുവിളികളെ നേരിടുന്നതിന് അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുക, അങ്ങനെ സ്ഥായിയായ ഒരു നഗര വികസനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഈ ദിനാചരണത്തിനുള്ളത്.
“മെച്ചപ്പെട്ട നഗരം, മെച്ചപ്പെട്ട ജീവിതം” എന്നതാണ് ലോക നഗരങ്ങളുടെ ദിനാചരണത്തിൻറെ പൊതുവായ പ്രമേയമെങ്കിലും ഓരോ വർഷവും ഈ ദിനാചരണത്തിന് ഉപ വിചിന്തന പ്രമേയം സ്വീകരിക്കാറുണ്ട്.
“നമ്മുടെ സമൂഹങ്ങളെയും നഗരങ്ങളെയും വിലമതിക്കുക” എന്നതാണ് ഇക്കൊല്ലത്തെ വിചിന്തന പ്രമേയം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.