സുവിശേഷത്തിന്റെ ഹൃദയത്തില്‍ പാവങ്ങളുണ്ടെന്ന് ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ‘പാവങ്ങളെ മറക്കരുത്, അവര്‍ സുവിശേഷത്തിന്റെ ഹൃദയഭാഗത്തുണ്ട്. പാവങ്ങളെ മാറ്റി നിറുത്തിക്കൊണ്ട് സുവിശേഷത്തെ മനസ്സിലാക്കാന്‍ സാധിക്കുകയില്ല.’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് കീഴെയുള്ള ലോകമെമ്പാടുമുള്ള ദരിദ്രരെ സഹായിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യണം എന്ന് മാര്‍പാപ്പാ കത്തോലിക്കാ വിശ്വാസികളെ ഓര്‍മിപ്പിച്ചു.
‘നിത്യവും അനശ്വരവുമായ വരുമാനം സ്വന്തമാക്കാന്‍ പാവങ്ങള്‍ നമുക്ക് ഉറപ്പ് നല്‍കുന്നു. സ്‌നേഹത്തില്‍ സമ്പന്നരാകാന്‍ അവര്‍ നമ്മെ സഹായിക്കുന്നു. സ്‌നേഹത്തിന്റെ ദാരിദ്ര്യമാണ് നാം തോല്‍പിക്കേണ്ട ഏറ്റവും വലിയ ദാരിദ്ര്യം’ മാര്‍പാപ്പാ ഓര്‍മിപ്പിച്ചു.
ആഗോള ദരിദ്രദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ വച്ച് ദിവ്യബലി അര്‍പ്പിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.
പാവങ്ങളുടെ പ്രതീകമായി 100 പേര്‍ വോളണ്ടിയര്‍മാര്‍ക്കും ഉപകാരികള്‍ക്കും ഒപ്പ ദിവ്യബലിയില്‍ സന്നിഹിതരായിരുന്നു. മുഖാവരണങ്ങളും ആഗോള ദരിദ്ര ദിനത്തിന്റെ ലോഗകളും ചിലര്‍ ധരിച്ചിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ചെയ്തിരുന്നതു പോലെ ഈ വര്‍ഷം പാവങ്ങള്‍ക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് സാധിച്ചില്ല.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.