ജനങ്ങളിൽ ദൈവത്തെ അറിയാനുള്ള ആഗ്രഹം ഉണർത്തണം എന്ന് ഫ്രാൻസിസ് പാപ്പാ
‘സുവിശേഷത്തിന്റെ സാംസ്‌കാരികാനുരൂപണം നടത്തുന്നതു തുടരാന്‍ നാം ഭയക്കേണ്ടതില്ല. വചനം പകര്‍ന്നു കൊടുക്കാന്‍ വ്യത്യസ്തങ്ങളായ വഴികള്‍ നാം അന്വേഷിക്കണം. ദൈവത്തെ അറിയുവാനുള്ള ആഗ്രഹം ഉണര്‍ത്തുകയാണ് പ്രധാനം’ പാപ്പാ വിശദീകരിച്ചു.
‘വിശ്വാസം നാട്ടുഭാഷയില്‍ പകര്‍ന്നു കൊടുക്കണം. ഒരമ്മ കുഞ്ഞിന് താരാട്ടു പാടി കൊടുക്കുന്നതു പോലെ ഹൃദ്യമാകണം അത്. അതേ സ്‌നേഹത്തോടെ വേണം നാം സുവിശേഷം പകര്‍ന്നു കൊടുക്കേണ്ടത്. തായ് മുഖവും ശരീരവും പകര്‍ന്ന് നമുക്ക് സുവിശേഷം പകര്‍ന്നു കൊടുക്കാം’ പാപ്പാ പറഞ്ഞു.
‘സാംസ്‌കാരികാനുരൂപണം എന്നു പറഞ്ഞാല്‍ കേവലം പരിഭാഷ ചെയ്യല്‍ മാത്രമല്ല. ആകര്‍ഷകമായ വൈദേശിക ഉടയാടകള്‍ എടുത്തു മാറ്റി അത് തദേശീയ സംഗീതത്താല്‍ അന്നാട്ടുകാര്‍ക്ക് ഹൃദ്യമാക്കണം. അവിടെയുള്ള നമ്മുടെ സഹോദരങ്ങളുടെ ഹൃദയത്തിലേക്ക് അത് പകര്‍ന്നുകൊടുക്കണം’ പാപ്പാ പറഞ്ഞു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.