സഹിക്കുന്നവരുടെ കൂടെ ആയിരിക്കുക എന്ന് ഫ്രാന്‍സിസ് പാപ്പാ

സഹനവേളകളില്‍ സകലരുടെയും ചാരെ ആയിരിക്കാന്‍ യേശു നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് മാര്‍പ്പാപ്പാ. തന്റെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തേല്ലി തൂത്തി’ (FratelliTutti) എന്ന ഹാഷ്ടാഗോടുകൂടി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ചിന്ത പങ്കുവച്ചിരിക്കുന്നത്.

‘സകലവിധ വിത്യാസങ്ങളും മാറ്റിവയ്ക്കാനും, സഹനത്തിനു മുന്നില്‍ ചോദ്യങ്ങളൊന്നും ഉന്നയിക്കാതെ, അപരന്റെ ചാരെ ആയിരിക്കാനും യേശു നമ്മെ ആഹ്വാനം ചെയ്യുന്നു ഫ്രത്തേല്ലി തൂത്തി’ എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ അയക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്‌ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles