മഹാമാരിയുടെ മധ്യേ നാം സഹോദര സ്‌നേഹത്തോടെ വർത്തിക്കണം എന്ന് ഫ്രാൻസിസ് പാപ്പാ

“എല്ലാവരും സഹോദരങ്ങള്‍” (Fratelli Tutti) എന്ന സാമൂഹിക ചാക്രിക ലേഖനത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തകള്‍

ഒരു മഹാമാരി സകലരെയും വലയ്ക്കുമ്പോള്‍ വംശീയതയും മതവിദ്വേഷവും വെടിഞ്ഞ് എല്ലാവരെയും സ്നേഹത്തില്‍ ആശ്ലേഷിക്കുന്ന നവമായൊരു ഒരു കൂട്ടായ്മയുടെ സംസ്കൃതിക്കായുള്ള ആഹ്വാനമാണ് ഈ അപ്പസ്തോലിക പ്രബോധനം :

ശത്രുക്കളെ ഉള്‍പ്പെടെ, എല്ലാവരെയും സ്നേഹിക്കുകയെന്നത് ഏറെ വിഷമകരമാണ്. എന്നാല്‍ അത് പരിശീലിക്കുവാനും മെച്ചപ്പെടുത്തുവാനും കഴിയുന്നത് ഒരു കലയാണെന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. നമ്മെ സ്വതന്ത്രരും ഫലപ്രാപ്തിയുള്ളവരുമാക്കുന്ന യഥാര്‍ത്ഥ സ്നേഹം എല്ലായ്പ്പോഴും വിശാലവും സകലരെയും ആശ്ലേഷിക്കുന്നതുമാണ്. നന്മ ചെയ്യുകയും പരിപാലിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നതാണ് ആ സ്നേഹമെന്നും പാപ്പാ വ്യക്തമാക്കുന്നുണ്ട്. #എല്ലാവരുംസഹോദരങ്ങള്‍ #fratellitutti

മാനവികതയുടെ ഇന്നത്തെ ദുരന്തമായ മഹാമാരിയോടും തല്‍ഫലമായുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രതിസന്ധിയോടുമുള്ള നമ്മുടെ പ്രതികരണം സ്നേഹത്തിലും, എല്ലാറ്റിലും ഉപരിയായും എല്ലായിപ്പോഴും അനാദിമുതല്‍ ഉണ്ടായിരുന്ന സ്നേഹമായ ദൈവത്തില്‍ അധിഷ്ഠിതവുമായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു (യോഹ. 4, 19). അങ്ങനെ ദൈവസ്നേഹത്തെ ജീവിതചുറ്റുപാടില്‍ സ്വാഗതംചെയ്യുകയാണെങ്കില്‍ സമാനമായ രീതിയില്‍, ഏതു മതത്തില്‍പ്പെട്ടവരായിരുന്നാലും സകലര്‍ക്കും സഹോദരങ്ങളോട് സ്നേഹത്തില്‍ പ്രതികരിക്കുവാനാകുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles