ജീവപര്യന്തം തടവ് പ്രത്യാശ ഇല്ലാതാക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: പ്രതാശിക്കുവാനുള്ള വ്യക്തിയുടെ അവകാശം നല്ലൊരു പരിധി വരെ കുറയ്ക്കുന്നതാണ് ജീവപര്യന്തം തടവെന്ന് ഫ്രാന്‍സിസ് പാപ്പാ. ജയില്‍ ചാപ്ലിന്മാരും ജയില്‍ സ്റ്റാഫുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ തന്റെ കാഴ്ചപ്പാട് പ്രകടിപ്പിച്ചത്.
‘ശിക്ഷ വിധിക്കുമ്പോള്‍ മനുഷ്യന് പ്രത്യാസ വയ്ക്കാനുള്ള അവകാശം ഉറപ്പാക്കേണ്ടത് ഓരോ സമൂഹവുമാണ്. അനുരഞ്ജനവും കുറ്റവാളികളുടെ സമൂഹത്തിലേക്കുള്ള പുനര്പ്രവേശനവും ഉറപ്പാക്കണം,’ പാപ്പാ ആവശ്യപ്പെട്ടു.
‘ജീവപര്യന്തം തടവ് പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല. മറിച്ച് പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണ് അത്, പാപ്പാ പറഞ്ഞു. തെറ്റുകള്‍ തിരുത്താനുള്ള ശിക്ഷാനടപടികളില്‍ ഭാവിയെ കുറിച്ചുള്ള പ്രത്യാശ നശിക്കാന്‍ ഇട വരരുത്. എന്തെന്നാല്‍ ഒരു തടവുമുറിയില്‍ പ്രത്യാശ അടച്ചു പൂട്ടിവച്ചാല്‍ സമൂഹത്തിന് ഭാവി ഉണ്ടാവുകയില്ല. എല്ലാം വീണ്ടും ആരംഭിക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കരുത്’ പാപ്പാ വ്യക്തമാക്കി.