യേശുവിന്റെ ഹൃദയത്തോടെ പാവങ്ങളോട് സംസാരിക്കുവിന്‍: ഫ്രാന്‍സിസ് പാപ്പാ
റോം: പാവങ്ങളുടെ അടുത്തേക്ക് ചെല്ലുവിന്‍, അവരെ കേള്‍ക്കുവിന്‍, യേശുവിന്റെ ഹൃദയത്തോടെ പാവങ്ങളോട് സംസാരിക്കുവിന്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ. വി. ജോണ്‍ ലാറ്ററന്‍ ആര്‍ച്ച്ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ.
പാവങ്ങളെ ഓര്‍മിക്കാന്‍ വേണ്ടി മാറ്റി വയ്ക്കപ്പെട്ട ഒരു പ്രത്യേക വാരത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് പാപ്പാ സംസാരിച്ചത്. പാവങ്ങളുടെ വാരം നവംബര്‍ 17 പാവങ്ങളുടെ ആഗോളദിനത്തില്‍ പരിസമാപ്തി കുറിക്കും.
‘ദൈവത്തിന്റെ ഹൃദയം സ്വീകരിച്ച് അതിലൂടെ പാവങ്ങളുടെ കരച്ചില് കേള്‍ക്കാന്‍ തയ്യാറാകുന്ന നമ്മുടെ പ്രവര്‍ത്തികള്‍ കണ്ട് ദൈവം സന്തോഷിക്കട്ടെ’ പാപ്പാ പറഞ്ഞു.
പാവങ്ങള്‍ക്കു വേണ്ടി നന്മ ചെയ്യുന്നത് ഭാരപ്പെട്ട ഹൃദയത്തോടെയാവരുത്, ആത്മീയമായ ലാഘവത്തോടെ വേണം എന്ന് പാപ്പാ വിശദീകരിച്ചു….’സ്നേഹത്തില്‍ നിന്നു വരുന്ന ധ്യാനമാണത്’ പാപ്പാ പറഞ്ഞു.