കരയുന്നവരോടൊപ്പം നമുക്കും കരയാം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി; ‘ഇന്ന് അനേകം പേര്‍ കരയുകയാണ്. ഇന്ന് ഈ അള്‍ത്താരയില്‍ നിന്നു കൊണ്ട്, യേശുവിന്റെ ഈ തിരുബലി മധ്യേ, കരയുന്നതില്‍ ലജ്ജിക്കാതിരുന്ന യേശുവിനോട് കരയാനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഞാറാഴ്ച ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

കൊറോണ വൈറസ് രോഗബാധയെ തുടര്‍ന്ന പ്രിയപ്പെട്ട നഷ്ടപ്പെട്ടവരോടും രോഗദുരിതം പേറുന്നവരോടും ഒപ്പം കരയാന്‍ കഴിയുന്നത് ഒരു കൃപയാണെന്ന് പാപ്പാ പറഞ്ഞു.

ഈ ബലിയര്‍പ്പണം കൊറോണ വൈറസ് ബാധ മൂലം ഏകാന്തത സഹിക്കുന്നവര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ട് വിലപിക്കുന്നവര്‍ക്കും വേണ്ടിയാണെന്ന് പാപ്പാ ദിവ്യബലിയുടെ ആമുഖമായി പറഞ്ഞു.

‘അനേകം പേര്‍ ഇന്നു കരയുകയാണ്. ക്വാറന്റൈനില്‍ ഏകാകികളായി കഴിയുന്നവര്‍, ഒറ്റപ്പെട്ടു പോയ വയോധികര്‍, ആശുപത്രികളില്‍ കഴിയുന്നവര്‍, തെറാപ്പിക്ക് വിധേയരാകുന്നവര്‍, ശമ്പളമില്ലാത്തിതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കാത്ത മാതാപിതാക്കള്‍..’ പാപ്പാ തുടര്‍ന്നു.

‘അനേകര്‍ കണ്ണീര്‍ പൊഴിക്കുന്നു. നമ്മുടെ ഹൃദയം കൊണ്ട് നാം അവരുടെ കൂടെ സഞ്ചരിക്കണം. തന്റെ ജനത്തിന് വേണ്ടി കരയുന്ന കര്‍ത്താവിനോടൊപ്പം അല്‍പനേരം കണ്ണീര്‍ പൊഴിച്ചതു കൊണ്ട് യാതൊരു തെറ്റുമില്ല’ പാപ്പാ പറഞ്ഞു.

യേശു ലാസറിന്റെ ശവകുടീരത്തില്‍ കണ്ണീര്‍ പൊഴിക്കുന്ന സുവിശേഷ ഭാഗമാണ് ഞായറാഴ്ച ദിവ്യബലിയില്‍ വായിച്ചത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles