ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനികള്‍ പേടിക്കേണ്ടത് പീഡനങ്ങളെയും ശത്രുതയെയും അക്രമത്തെയുമല്ല പാപത്തെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനാ വേളയില്‍ സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ പിതാവ്.

‘ഇന്നലത്തെയും ഇന്നത്തെയും ശിഷ്യന്മാരെ യേശു ഉപദേശിക്കുന്നത് ഇപ്രകാരമാണ്, ‘ശരീരത്തെ കൊല്ലുകയും എന്നാല്‍ ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ ഭയപ്പെടേണ്ട” പാപ്പാ പറഞ്ഞു.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ പീഡനമേറ്റു വാങ്ങുന്നവരെ കുറിച്ച് പാപ്പാ സംസാരിച്ചു: ‘അവര്‍ സുവിശേഷത്തിന് വേണ്ടി സ്‌നേഹപൂര്‍വം സഹനങ്ങള്‍ ഏറ്റു വാങ്ങുകയാണ്. അവര്‍ ആധുനിക രക്തസാക്ഷികളാണ്’

എന്നാല്‍ ഈ പീഡിപ്പിക്കുന്നവര്‍ക്ക് ആത്മാവിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല, പാപ്പാ ചൂണ്ടിക്കാട്ടി.

‘യേശുവിന് ശിഷ്യന് ഉണ്ടാകേണ്ട ഒരേയൊരു ഭയം തനിക്ക് ദൈവത്തിന്റെ ദാനമായ ദൈവത്തോടുള്ള സൗഹൃദം നഷ്ടമാകുമോ എന്നത് മാത്രമായിരിക്കണം. സുവിശേഷമനുസരിച്ച് ജീവിക്കാന്‍ സാധിക്കുകയില്ല എന്നതിനെ അയാള്‍ ഭയപ്പെടണം. പാപത്തിന്റെ ഫലമായ ഈ ധാര്‍മിക മരണത്തെ നാം പേടിക്കണം’ പാപ്പാ വിശദമാക്കി.

ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന മറ്റൊരു പ്രതിസന്ധിയായ ആത്മീയ വരള്‍ച്ചയെ കുറിച്ചും പാപ്പാ വിശമാക്കി. അതോര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല. നാം അവിടുത്തെ കണ്ണുകളില്‍ വിലയുള്ളതാകയാല്‍ ദൈവപിതാവ് നമ്മെ കാത്തു പാലിക്കും, പാപ്പാ പറഞ്ഞു. സത്യസന്ധതയാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ധൈര്യപൂര്‍വം നാം വിശ്വാസത്തിന് സാക്ഷ്യം നല്‍കണം, പാപ്പാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles