ശത്രുക്കളെ സ്നേഹിക്കാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിക്കൂ: ഫ്രാന്‍സിസ് പാപ്പാ
ബാരി, ഇറ്റലി: ശത്രുക്കളെ സ്നേഹിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഇറ്റാലിയന്‍ നഗരമായ ബാരിയില്‍ വച്ച് വി. കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു മാര്‍പാപ്പാ.
‘ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടി ്ര്രപാര്ത്ഥിക്കുവിന്. ഇത് ക്രിസ്തമതത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇത് ക്രിസ്തുമതത്തിന്റെ വ്യത്യസ്ഥതയാണ്’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
‘സ്നേഹിക്കുവാനുള്ള ശക്തിക്കായി ദൈവത്തോട് യാചിക്കുവിന്‍. ദൈവത്തോട് ഇങ്ങനെ പറയുക: സ്നേഹിക്കാന്‍ എന്നെ സഹായിക്കണമേ ദൈവമേ. എനിക്ക് അത് തനിച്ചു ചെയ്യാന്‍ സാധിക്കുകയില്ല, എനിക്ക് അങ്ങയെ വേണം. സുവിശേഷത്തിന്റെ അന്തസാരം ജീവിതത്തില്‍ പകര്‍ത്തുവാന്‍, യഥാര്‍ത്ഥ ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ നമുക്ക് കൃപ ആവശ്യമാണ്’ പാപ്പാ പറഞ്ഞു.
19 മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള മെഡിറ്ററേനിയന്‍ ഫ്രോണ്ടിയര്‍ ഓഫ് പീസ് എന്ന സമ്മേളനത്തിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പാ വി. കുര്‍ബാന അര്പിച്ചു. 40000 പേര്‍ക്ക് പാപ്പായുടെ ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിച്ചു.