വീടുകളില്‍ ക്രൂശിതരൂപത്തിന്റെ മുന്നില്‍ നമുക്ക് നില്‍ക്കാം: ഫ്രാന്‍സിസ് പാപ്പാ

കൊറോണ ബാധ മൂലം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന കത്തോലിക്കര്‍ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമായ കാര്യങ്ങള്‍ ഓര്‍മിക്കണം എന്ന് മാര്‍പാപ്പാ. ദൈവത്തെ സ്‌നേഹിക്കുക, മറ്റുള്ളവരെ ശുശ്രൂഷിക്കുക എന്നിവയാണ് ആ രണ്ടു സുപ്രധാന കാര്യങ്ങള്‍, ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

‘നാം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ ദുരന്തം ഗൗരവമായ കാര്യങ്ങളെ ഗൗരവമായിട്ടെടുക്കാന്‍ ആവശ്യപ്പെടുന്നു. നിസാരകാര്യങ്ങളില്‍ പെട്ടു പോകാതിരിക്കാന്‍ ഓര്‍മിപ്പിക്കുന്നു. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നില്ലെങ്കില്‍ ഈ ജീവിതത്തിന് ഒരു മേന്മയുമില്ല. എന്തെന്നാല്‍ ജീവിതം അളക്കപ്പെടുന്നത് സ്‌നേഹം കൊണ്ടാണ്’ പാപ്പാ വിശദമാക്കി.

ഹോസാന ഞായറാഴ്ച മിക്കവാറും ഒഴിഞ്ഞു കിടന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

പൂര്‍ണമായും മറ്റുവര്‍ക്കായി ജീവിച്ച സഹനദാസനായ ക്രിസ്തുവിന്റെ ജീവിതമാണ് നാം മാതൃകയാക്കേണ്ടതെന്ന് പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു. ‘വിശുദ്ധമായ ഈ ദിനങ്ങളില്‍ നമുക്ക് വീടുകളിലെ ക്രൂശിതരൂപത്തിന് മുമ്പില്‍ നില്‍ക്കാം. ആ ക്രൂശിത രൂപത്തിലേക്ക് ഉറ്റുനോക്കാം. ദൈവസ്‌നേഹത്തിന്റെ പാരമ്യമാണത്. ജീവന്‍ നല്‍കാന്‍ തക്കം വിധം നമ്മെ സ്‌നേഹിച്ച ദൈവം! മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം’ പാപ്പാ പറഞ്ഞു.

ശരിയായ വീരനായകര്‍ പ്രശസ്തരും, വിജയശ്രീലാളിതരുമായ ആളുകളല്ല, തങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കായി നല്‍കുന്നവരാണെന്ന് ഈ കൊറോണ വൈറസ് കാലം നമ്മെ പഠിപ്പിക്കുന്നു, പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles