പാവങ്ങളോട് എങ്ങനെ പെരുമാറി എന്നതിന്റെ അടിസ്ഥാനത്തിലാകും നാം വിധിക്കപ്പെടുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഇന്നത്തെ ആഗോള സാമ്പത്തിക നയത്തിന്റെ ഘടനാപരമയ അനീതിയുടെ ഇരകളാണ് ഇന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരെന്ന് ഫ്രാന്‍സിസ് പാപ്പാ. പാവങ്ങളോടുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നാം വിധിക്കപ്പെടുക, പാപ്പാ കൂട്ടിച്ചേര്‍ത്തു.

അന്ത്യവിധിയില്‍ യേശു നമ്മോട് ആദ്യം ചോദിക്കുന്ന ചോദ്യം ‘നീ പാവങ്ങളോട് എങ്ങനെ പെരുമാറി ?’ എന്നായിരിക്കും. ‘അവര്‍ക്ക് നീ ഭക്ഷണം നല്‍കിയോ? അവരെ തടവറയിലും ആശുപത്രിയിലും സന്ദര്‍ശിച്ചോ? വിധവകളെയും അനാഥരെയും സഹായിച്ചോ? അവരില്‍ ഞാനായിരുന്നു’ എന്ന് യേശു പറയും’ പാപ്പാ പറഞ്ഞു.

കാസാ സാന്ത മര്‍ത്തായില്‍ നിന്ന് ലൈവ് സ്ട്രീമില്‍ നല്‍കിയ ദിവ്യബലി പ്രഭാഷണത്തിലാണ് പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘പാവങ്ങള്‍ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. എന്നാല്‍ ഞാന്‍ എപ്പോഴും നിങ്ങളോട് കൂടെ ഉണ്ടാവുകയില്ല’ എന്ന യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നുളള വചനം വ്യാഖ്യാനിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

പാവങ്ങള്‍ എപ്പോഴും നിങ്ങളോട് കൂടെ ഉണ്ട് യേശു പറയുമ്പോള്‍ അതിനര്‍ത്ഥം പാവങ്ങളിലൂടെ ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട് എന്നാണ്, പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles