ഐക്യവും അവികല വിശ്വാസവും കാത്തുസൂക്ഷിക്കാന്‍ ഏഷ്യന്‍ സഭയോട് മാര്‍പാപ്പായുടെ ആഹ്വാനം
വത്തിക്കാന്‍: സഹവര്‍ത്തിത്വവും സാഹോദര്യവും വളര്‍ത്താനും ഐക്യവും അവികലമായ കത്തോലിക്കാ വിശ്വാസവും കാത്തു സൂക്ഷിക്കാനും ഫ്രാന്‍സിസ് പാപ്പാ ഏഷ്യന്‍ സഭയിലെ അജപാലകരോട് ആഹ്വാനം ചെയ്തു.
തായ്‌ലാന്‍ഡില്‍ ജനുവരി 15 മുതല്‍ 18 വരെ നടക്കുന്ന എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യയുടെ ഡോക്രിനല്‍ കമ്മീഷന്‍ പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ അയച്ച സന്ദേശത്തിലായിരുന്നു പാപ്പായുടെ വാക്കുകള്‍.
മാറുന്ന ലോകത്തിലെ സാഹചര്യത്തില്‍ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാന്‍ നൂതനമായ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു. തന്റെ എല്ലാ പിന്തുണയും പ്രാര്‍ത്ഥനയും പാപ്പാ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആശംസിച്ചു.