അഭയാര്‍ത്ഥികളില്‍ യേശുവിനെ കാണുവാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

നാടും വീടും വിട്ടുപോകാൻ നിർബന്ധിതരായവരിൽ യേശു സന്നിഹിതനാണെന്ന് മാർപ്പാപ്പാ. രണ്ടായിരാമാണ്ടിൽ ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയതനുസരിച്ച്  “ലോകഅഭയാർത്ഥിദിനം” (#WorldRefugeeDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം:

“ഹേറൊദേസിൻറെ കാലത്ത് യേശുവിനു സംഭവിച്ചതു പോലെ, സുരക്ഷ തേടി നാടും വീടും വിട്ടുപോകാൻ നിർബന്ധതിരായവരിൽ അവിടന്ന് സന്നിഹിതനാണ്. നമ്മോടു സഹായം അഭ്യർത്ഥിക്കുന്ന യേശുവിൻറെ വദനം അവരിൽ തിരിച്ചറിയാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ, അവിടത്തെ സ്നേഹിക്കാനും സേവിക്കാനും നമുക്കു കഴിഞ്ഞതിൽ അവിടത്തേക്കു നന്ദി പറയുന്നവരായിരിക്കും നമ്മൾ”.

അന്നുതന്നെ പാപ്പാ മഹാമാരിക്കാലത്തെ സേവനത്തിന് ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട്, ഒരു സന്ദേശവും ട്വിറ്ററിൽകുറിച്ചു. അത് ഇങ്ങനെ ആയിരുന്നു:

“പ്രിയ ഭിഷഗ്വരന്മാരേ, നഴ്സുമാരേ, മഹാ പരീക്ഷണത്തിൻറെ അവസരത്തിൽ എത്രമാത്രം നന്മയാണ് നിങ്ങൾ ചെയ്തതെന്ന് ലോകം കണ്ടു. ശക്തി ക്ഷയിച്ചപ്പോഴും നിങ്ങൾ തൊഴിൽപരമായ വൈദഗ്ദ്ധ്യത്തോടും ത്യാഗചൈതന്യത്തോടും കൂടി സേവനം തുടർന്നു. ഇത് പ്രത്യാശയ്ക്ക് ജന്മമേകുന്നു. എനിക്ക് നിങ്ങളോടുള്ള മതിപ്പും നന്ദിയും ഞാൻ രേഖപ്പെടുത്തുന്നു”.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles