ഹൃദയവിശുദ്ധിയിലേക്ക് നയിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി; നമ്മെ പാപങ്ങളില്‍ നിന്നകറ്റി ഹൃദയവിശുദ്ധിയിലേക്ക് നയിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ഹൃദയത്തിന്റെ ശുദ്ധീകരണം ആരംഭിക്കേണ്ടത് നമ്മുടെ ഉള്ളില്‍ വസിക്കുന്ന തിന്മയെ തിരിച്ചറിഞ്ഞ് അതിനെ പുറംതള്ളുന്നതിലാണെന്ന് പാപ്പാ വ്യക്തമാക്കി.
‘ഇത് നിര്‍ണായകമായ പക്വതയാണ്. നമ്മുടെ ഏറ്റവും വലിയ ശത്രു നമ്മുടെ ഹൃദയങ്ങളില്‍ ഒളിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ്. നമ്മെ കൊണ്ട് പാപം ചെയ്യിക്കുന്ന ആന്തരിക കാപട്യത്തിനെതിരായ യുദ്ധമാണ് ഏറ്റവും കുലീനമായ യുദ്ധം’ പാപ്പാ വിശദീകരിച്ചു.
സുവിശേഷഭാഗ്യങ്ങളിലെ ‘ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും’ (മത്തായി 5. 8) എന്ന ദൈവ വചനം വായിച്ച് വ്യാഖ്യാനിക്കുകയായിരുന്നു, പാപ്പാ.
‘ഹൃദയശുദ്ധിയുള്ളവര്‍ ദൈവസാന്നിധ്യത്തിലാണ് വസിക്കുന്നത്. ദൈവത്തോട് യോഗ്യമായ ബന്ധം പുര്‍ത്താന്‍ ഉതകുന്ന ഒരു ഹൃദയം അവിടുന്ന് നമ്മില്‍ സൂക്ഷിക്കും. വിമോചനവും പരിത്യാഗവും ഉള്‍പ്പെടുന്ന പ്രക്രിയയിലൂടെയാണ് നാം ഹൃദയവിശുദ്ധി നേടിയെടുക്കുന്നത്’ പാപ്പാ പറഞ്ഞു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.