നമുക്കായി തുടിക്കുന്ന ഹൃദയമാണ് ക്രിസ്തുവിന്റേത് :ഫ്രാൻസിസ് മാർപ്പാപ്പ
ദൈവസ്നേഹത്തിന്റെ വെളിപ്പെടുത്തലിന്റെ രഹസ്യം ആഘോഷിക്കുന്ന പിറവിത്തിരുന്നാളിന്റെ കാലത്താണ് മനുഷ്യരോടുള്ള സ്നേഹം ദൈവം വാക്കുകളിലൂടെയോ, അകലെനിന്നുകൊണ്ടോ അല്ല മറിച്ച് നമ്മുടെ ഉള്ളിൽ, നമുക്കായി തുടിക്കുന്ന ഹൃദയത്തോടെയാണെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ട്വിറ്റർ സന്ദേശത്തിൽ കുറിക്കുന്നത്.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്
“വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് ദൈവം നമ്മെ സ്നേഹിക്കുന്നത്. അകലെ നിന്നോ, ഉയരങ്ങളിൽ നിന്നോ അല്ല മറിച്ച് നമുക്കടുത്തുനിന്നുകൊണ്ട്, നമ്മുടെ ശരീരത്തിനുള്ളിൽ നിന്നുകൊണ്ട് അവൻ സ്നേഹിക്കുന്നു. കാരണം മറിയത്തിൽ വചനം മാംസമായി അവൻ അവതരിക്കുകയും നാമോരോരുത്തർക്കും വേണ്ടി അവന്റെ വക്ഷസിൽ നിരന്തരമായി ഹൃദയം തുടിക്കുകയും ചെയ്യുന്നു.”
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും,പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.