ആനന്ദിക്കുവിന്‍! ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍: തന്റെ മക്കളോട് ദൈവത്തിനുള്ള കരുതലും സ്‌നേഹവും അവരുടെ പ്രാര്‍ത്ഥനകളും യാചനകളും കേട്ട് ഉത്തരം നല്‍കാനുള്ള അവിടുത്തെ കരുണയിലും ആനന്ദിക്കുവിന്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ.
‘നമ്മുടെ പ്രയാസങ്ങളില്‍ ദൈവത്തിങ്കേലേക്ക് തിരിയാനുള്ള കൃപയും അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനകള്‍ ഉപേക്ഷിക്കില്ല എന്ന ബോധ്യവും വലിയ ആനന്ദകാരണമാണ്. ആനന്ദത്താല്‍ ആര്‍പ്പു വിളിക്കുവിന്‍!’ ഫ്രാന്‍സ്സിസ് പാപ്പാ പറഞ്ഞു.
ഒരു വ്യാകുലതയും ഒരു ഭയവും ദൈവത്തില്‍ നിന്നു വരുന്ന സമാധാനത്തെ എടുത്തു മാറ്റുകയില്ല, പാപ്പാ പറഞ്ഞു. ഈ സന്ദേശമാണ് മറിയത്തോട് ഗബ്രിയേല്‍ മാലാഖ പറഞ്ഞത്: ആനന്ദിക്കുവന്‍! കൃപ നിറഞ്ഞവളേ. ദൈവം നിന്നോടു കൂടെ!ഈ സന്ദേശം സഭയോടും ദൈവം പറയുന്നു. സന്തോഷിക്കുവിന്‍!, പാപ്പാ വിശദീകരിച്ചു.