യഥാര്‍ത്ഥ സന്തോഷം ലഭിക്കുന്നത് ദൈവസ്നേഹത്തില്‍ നിന്ന്, വസ്തുക്കളില്‍ നിന്നല്ല എന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ഭൗതികസമ്പത്ത് മനുഷ്യര്‍ക്ക് സന്തോഷം നല്കികയില്ലെന്നും യേശുവിന്റെ സ്നേഹം അറിയുമ്പോഴാണ് ഒരാള്‍ക്ക് യഥാര്‍ത്ഥ സന്തോഷം ലഭിക്കുക എന്നും ഫ്രാന്‍സിസ് പാപ്പാ. കത്തോലിക്കാ യൂറോപ്യന്‍ സ്കൗട്ടുകളോട് സംസാരിക്കുകയായിരുന്നു പാപ്പാ.
‘മറ്റൊന്നിനും നല്കാന് കഴിയാത്തത് നല്കാന് യേശുവിന് സാധിക്കും. ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണിനോ ഏറ്റവും വേഗതയേറിയ കാറിനോ ഫാഷന്‍ വസ്ത്രങ്ങള്‍ക്കോ നിങ്ങള്‍ക്ക് സ്നേഹിക്കപ്പെടുന്നതിന്റെ ആനന്ദം നല്‍കാനോ സ്നേഹത്തിന്റെ സന്തോഷം പകരാനോ കഴിയുകയില്ല. സ്നേഹിക്കപ്പെടുന്നതും സ്നേഹിക്കന്നതുമാണ് ശരിയായ സന്തോഷം’ പാപ്പാ വിശദീകരിച്ചു.
വത്തിക്കാനിലെ പോപ്പ് പോള്‍ ആറാമന്‍ ഹാളില്‍ 5000ത്തോളം വരുന്ന സ്കൗട്ടുകളുമായി പരിശുദ്ധ പിതാവ് കൂടിക്കാഴ്ച നടത്തി. യൂറോമൂട്ട് എന്ന പേരിട്ടിരിക്കന്ന ഒരാഴ്ച നീണ്ട തീര്‍ത്ഥയാത്രയുടെ അവസാനമാണ് സ്കൗട്ടുകള് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.