ദൈവം മനുഷ്യരുമായി തന്റെ ജീവിതം പങ്കുവയ്ക്കുന്നു: ഫ്രാൻസിസ് പാപ്പാ

“ജീവിതം പങ്കുവയ്ക്കുക” എന്ന പേരിൽ, മെയ് ഇരുപത്തിയഞ്ചു മുതൽ ഇരുപത്തിയൊൻപതു വരെ തീയതികളിൽ ദൈവസ്തുതിക്കും സുവിശേഷസാക്ഷ്യത്തിനുമായി നടക്കുന്ന ജർമ്മൻ കത്തോലിക്കാദിനം എന്ന ഈ സമ്മേളനത്തിലേക്ക് അയച്ച കത്തിൽ, ദൈവവും തന്റെ ജീവൻ മനുഷ്യരുമായി പങ്കുവയ്ക്കുന്നുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. വിവിധ രീതികളിൽ മനുഷ്യരോട് സമീപസ്ഥനായിരുന്ന ദൈവം, തന്റെ പുത്രനായ യേശുവിലൂടെ പങ്കുവയ്ക്കലിന്റെ പാരമ്യത്തിലെത്തുന്നു എന്നും, അതുവഴി നമ്മുടെ ഭൗമികജീവിതത്തിൽ പങ്കെടുക്കുന്നതിലൂടെ, ദൈവികജീവിതത്തിൽ പങ്കുചേരാൻ നമ്മെയും അനുവദിക്കുന്നു എന്നും പാപ്പാ എഴുതി.

ഭൂമിയിലിറങ്ങിയ ദൈവം പാവപ്പെട്ടവരുടെയും സഹനത്തിലൂടെ കടന്നുപോകുന്നവരുടെയും സമീപസ്ഥനായിരുന്നു എന്നെഴുതിയ പാപ്പാ, ഇപ്പോൾ ഉക്രൈയിലും മറ്റെല്ലായിടങ്ങളിലും, ജീവന് ഭീഷണി നേരിടുന്ന ആളുകളെക്കുറിച്ച് നമുക്ക് ചിന്തിക്കാമെന്നും, അവർക്കുവേണ്ടി സമാധാനത്തിനായി അപേക്ഷിക്കാമെന്നും ഓർമ്മിപ്പിച്ചു.

മനുഷ്യർക്കുവേണ്ടി എന്തെങ്കിലും നൽകുക എന്നതിനേക്കാൾ തന്നെത്തന്നെ പൂർണ്ണമായി നൽകിയ യേശുവിനെപ്പോലെ, നാം നമുക്കുവേണ്ടിത്തന്നെ ജീവിക്കാതെ, നമ്മുടെ ജീവിതം ദൈവത്തിനും മറ്റുള്ളവർക്കുമായി സമർപ്പിക്കാൻ നാം തയ്യാറാകണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

നമുക്കെല്ലാവർക്കും മറ്റുള്ളവർക്കായി എന്തെങ്കിലുമൊക്കെ നൽകാനും, മറ്റുള്ളവരിൽനിന്ന് സ്വീകരിക്കാനുമുണ്ടെന്ന് ഓർക്കണമെന്ന് പാപ്പാ എഴുതി. നാം പൂർണ്ണരല്ലെന്ന് അംഗീകരിക്കുവാൻ വേണ്ട എളിമയ്ക്കുവേണ്ടിയും പ്രാർത്ഥിക്കാമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ഈയൊരു കാര്യത്തിൽ പരിശുദ്ധ അമ്മയുടെ ജീവിതം നമുക്ക് മാതൃകയാണെന്ന് പറഞ്ഞ പാപ്പാ, മറിയം ദൈവത്തിൽനിന്നാണ് എല്ലാം സ്വീകരിക്കുന്നതെന്നും, ഇന്നും നമുക്കൊപ്പം നമുക്കായി ഇതിനുവേണ്ടി പ്രാര്ഥിക്കുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles