“ജീവിക്കുന്ന ദൈവശാസ്ത്രം ” കൊണ്ട് വേണം സഭ വിശ്വാസവിനിമയം നടത്താൻ
ദൈവശാസ്ത്രം സഭയുടെ ജീവിക്കുന്ന വിശ്വാസത്തിന്റെ സേവനത്തിന്
“പാരമ്പര്യത്തിൻ്റെ ചലനാത്മകതയിൽ ” എല്ലാ കാലഘട്ടത്തിലുമുള്ള ആളുകൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന തരത്തിൽ ആധുനിക ലോകത്തിനു വേണ്ടി വിശ്വാസം വ്യാഖ്യാനിക്കേണ്ടതിന്റെ പ്രാധാന്യത്തെ പാപ്പാ ഊന്നിപ്പറഞ്ഞു.
ദൈവശാസ്ത്ര ഭാഷ എപ്പോഴും സജീവമായിരിക്കണമെന്നും സ്വയം മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കാൻ ശ്രദ്ധിക്കുമ്പോഴും ദൈവശാസ്ത്ര ഭാഷയ്ക്ക് പരിണാമം സംഭവിക്കാതിരിക്കാൻ കഴിയില്ല എന്നും പാപ്പാ പറഞ്ഞു. അർത്ഥം തേടുന്ന പ്രക്രിയയെ പ്രേരിപ്പിക്കാനും നയിക്കാനുമുള്ള വലിയ ഉത്തരവാദിത്വം, പ്രത്യേകിച്ച് ഇന്ന്, ദൈവശാസ്ത്രത്തിനുണ്ടെന്ന് പറഞ്ഞ പാപ്പാ, വിശ്വാസ സത്യങ്ങൾ ആധുനിക ലോകത്തിന് എങ്ങനെ പറഞ്ഞു കൊടുക്കാൻ കഴിയുമെന്ന് സ്വയം ചോദിക്കുവാനും പരിശീലകരെ ക്ഷണിച്ചു.
മാനവികതയിലും സാമിപ്യത്തിലും വിദഗ്ദ്ധരാകാൻ പരിശീലിപ്പിക്കുക
ദൈവവിളിയുടെ നവീകരണത്തിലും ഭാവിയിലും വേണ്ട നല്ല പരിശീലനത്തിന്റെ ആവശ്യകതയാണ് രണ്ടാമതായി ഫ്രാൻസിസ് പാപ്പാ അടിവരയിട്ട കാര്യം.
പുരോഹിത്യത്തിലേക്കോ സന്യാസത്തിലേക്കോ വിളിക്കപ്പെടുന്ന എല്ലാവർക്കും അവരവരുടേതായ ജീവിതാനുഭവമുണ്ട്. പരിശീലകർക്ക് ‘വിളിക്കപ്പെട്ട ‘ വരുടെ ബുദ്ധിയും, വികാരങ്ങളും, ഹൃദയവും, സ്വപ്നങ്ങളും അഭിലാഷങ്ങളും ഉൾപ്പെടുന്ന അവരുടെ മുഴുവൻ വ്യക്തിത്വവുമായി “കൂടിക്കാഴ്ച നടത്താൻ” കഴിയണമെന്ന് പാപ്പാ പറഞ്ഞു. ഒരു നല്ല പരിശീലകൻ തന്റെ സേവനം പ്രകടിപ്പിക്കുന്നത് നമുക്ക് വിളിക്കാവുന്ന ഒരു തരം ” സത്യത്തിന്റെ ദിയക്കോണിയ” (Diakonia of truth) (സത്യത്തിന്റെ സേവനം) മനോഭാവത്തിലാണ്, കാരണം, അതിൽ മനുഷ്യരുടെ യഥാർത്ഥ അസ്തിത്വം ഉൾക്കൊള്ളുന്നു. സെമിനാരിക്കാർക്ക്, എങ്ങനെ മറ്റുള്ളവരോടു തുറവുള്ളവരായിരിക്കാമെന്നും, എങ്ങനെ ഏറ്റം ആവശ്യമുള്ളവർക്ക് ലഭ്യതയുള്ളവരായിരിക്കാമെന്നും പരിശീലകരുടെ വാക്കുകളേക്കാൾ കൂടുതൽ അവരുടെ മാതൃകകളിൽ നിന്ന് പഠിക്കാൻ കഴിയണം എന്നും പാപ്പാ പറഞ്ഞു.
സുവിശേഷവൽക്കരണം സേവനത്തിന്റെ ഹൃദയം
അവസാനമായി, സവിശേഷവൽകരണമായിരിക്കണം പരിശീലകരുടെ സഭാ സേവനത്തിന്റെ ഹൃദയഭാഗത്ത് എന്ന് പാപ്പാ അടിവരയിട്ടു. സുവിശേഷവൽക്കരണം ഒരിക്കലും മതപരിവർത്തനമല്ല എന്ന് പ്രത്യേകം സൂചിപ്പിച്ച പാപ്പാ “നിന്റെ ജീവിതം പരിവർത്തനം ചെയ്യുകയും, നിന്നെ സന്തോഷവാനാക്കുകയും, അനുദിനം നിന്നെ ഒരു പുതു സൃഷ്ടിയാക്കുകയും അവന്റെ സ്നേഹത്തിന്റെ കാണപ്പെടുന്ന അടയാളമാക്കുകയും ചെയ്യുന്ന ക്രിസ്തുവിനോടുള്ള ഒരാകർഷണം “എന്നാണ് സുവിശേഷവൽക്കരണത്തെ വിവരിച്ചത്. ഓരോ വ്യക്തിക്കും സുവിശേഷം സ്വീകരിക്കാൻ അവകാശമുണ്ട്, അത് തീർച്ചയായും ക്രൈസ്തവരെ സംബന്ധിച്ച് ലോകത്തോടും അതിന്റെ വിവിധ സംസ്കാരങ്ങളോടും മതങ്ങളോടുമുള്ള സംവാദമാണ് എന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.
പരിശുദ്ധാത്മാവാണ് നമ്മെ രഹസ്യങ്ങളെ പരിചയപ്പെടുത്തുകയും സഭയുടെ ദൗത്യത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നതെന്ന് അടിവരയിട്ട പാപ്പാ അതിനാൽ ദൈവശാസ്ത്രജ്ഞർ ലോകത്തോടു തുറവുള്ളവരായിരുന്ന് പരിശുദ്ധാത്മാവ് നയിക്കുന്ന സത്യത്തിന്റെ നിറവിനെ മാംസം ധരിപ്പിക്കുകയും വേണം എന്ന് അറിയിച്ചു.
ഇതുകൊണ്ടാണ് നമുക്ക്, രുചിയും അറിവും നൽകുന്ന, സഭാ സംവാദത്തിന്, പ്രാദേശിക സമൂഹങ്ങളിൽ സംഘടിപ്പിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന ഒരു സിനഡൽ സംവാദത്തിന് അടിസ്ഥാനമാകുന്ന, ഇന്നത്തെ സാംസ്കാരിക രൂപമാറ്റങ്ങളിൽ വിശ്വാസത്തെ പുനരാരംഭിപ്പിക്കാൻ കഴിയുന്ന ഒരു ജീവസ്സുറ്റ ദൈവശാസ്ത്രം ആവശ്യമായി വരുന്നതെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.