ശാസ്ത്രം സമാധാന സ്ഥാപനത്തിനുള്ള ഏറ്റവും മികച്ച വിഭവമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.

‘ശാസ്ത്രം സമാധാനത്തിനു വേണ്ടി’ എന്ന പ്രമേയത്തെ അധികരിച്ച് ഇറ്റലിയിലെ തേറമൊയില്‍ ആരംഭിച്ച ദ്വദിന അന്താരാഷ്ട്ര സമ്മേളനത്തിന് അതിന്റെ ഉദ്ഘാടന ദിനത്തില്‍ നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

വ്യാകുലനാഥയുടെ വിശുദ്ധ ഗബ്രിയേലിൻറെ വിശുദ്ധപദപ്രഖ്യാപനത്തിൻറെ ശതാബ്ദിയാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ സമ്മേളനം സംഘടിപ്പിക്കപ്പെടുന്നതിലുള്ള തൻറെ സംതൃപ്തിയും പാപ്പാ അറിയിക്കുന്നു.

സമകാലിക സമൂഹത്തിൻറെ വെല്ലുവിളികളെ നേരിടുന്നതിന് ശാസ്ത്രീയ ഗവേഷണങ്ങൾ പുനരാരംഭിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചൊരവബോധം ഇന്നെന്ന പോലെ മുമ്പൊരിക്കലും നമുക്കുണ്ടായിട്ടില്ല എന്ന വസ്തുത പാപ്പാ തൻറെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

വിശ്വാസവും ശാസ്ത്രവും തമ്മിൽ എതിർപ്പില്ല, അതുണ്ടാകരുത് എന്നതിനുള്ള ഒരു സാക്ഷ്യമാണ് തേറമൊയിലെ രൂപതാസമൂഹത്തിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ സമ്മേളനമെന്ന് പാപ്പാ സന്തുഷ്ടി രേഖപ്പെടുത്തുന്നു.

ഒത്തൊരുമിച്ചു കെട്ടിപ്പടുക്കുന്നതിന് യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാക്കേണ്ടത് അടിയന്തിരാവശ്യമാണെന്ന തൻറെ ബോധ്യം പാപ്പാ ആവർത്തിച്ചു പ്രകടിപ്പിക്കുന്നു.

“ജീവിതത്തിൻറെയും സമൂഹത്തിൻറെയും ലോകത്തിൻറെയും ഒരു പ്രത്യേക വശം കാണാനുള്ള ഏകവും സാധ്യവുമായ ഭൂതക്കണ്ണാടിയായി ഒരൊറ്റ ശാസ്ത്രീയ മുന്നേറ്റത്തെ കാണുന്ന അപകടസാധ്യത” അവഗണിക്കാതിരിക്കേണ്ടത് പ്രധാനമാണെന്ന് മാർപ്പാപ്പാ “ഫ്രത്തേല്ലി തൂത്തി”  എന്ന തൻറെ ചാക്രിക ലേഖനത്തിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് ഓർമ്മിപ്പിക്കുന്നു.

ഒരു ശാസ്ത്രീയ അറിവും തനിച്ചു പോകുകയും സ്വയംപര്യാപ്തമായി കരുതകയും ചെയ്യരുതെന്ന് പാപ്പാ പറയുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles