ഓരോ ക്രൈസ്തവനും പ്രേഷിതനും സുവിശേഷമറിയിക്കുന്നവനുമാകണം: ഫ്രാൻസിസ് പാപ്പാ
ഓരോ ക്രൈസ്തവനും പ്രേഷിതദൗത്യം നിർവ്വഹിക്കാനും, സുവിശേഷമറിയിക്കാനുമുള്ള കടമയുണ്ടെന്ന് പാപ്പാ. ആരും പരിപൂർണ്ണരല്ലെന്നും, എന്നാൽ ഏവരും സ്നേഹിക്കാൻ കഴിവുള്ളവരാണെന്നും, അതിന്റെ പേരിൽ ഓർമ്മിക്കപ്പെടുക എന്നത്, നമ്മെ ദൈവത്തോടും, അവന്റെ കരുണയോടും കൂടുതൽ അടുപ്പിക്കുമെന്നും പാപ്പാ പറഞ്ഞു.
ക്രിസ്തുവിന്റെ ശരീരവും, നമ്മുടെ അമ്മയുമായ സഭയുടെ ഭാഗമെന്ന നിലയിൽ ഓരോ ക്രൈസ്തവനും പ്രേഷിതനും, സുവിശേഷപ്രവർത്തകനുമായിരിക്കണമെന്നും, അതിനായി മാനുഷികമായ യാഥാർഥ്യങ്ങളോടും, മനുഷ്യരുടെ അസ്തിത്വപരമായ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടും ബന്ധപ്പെട്ടവനായിരിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
നിങ്ങളുടെ ജീവിതങ്ങളോടും അടുത്തെത്തുന്ന ഓരോരുത്തരിലേക്കും യേശുക്രിസ്തുവിനെ നൽകാൻ നിങ്ങൾക്ക് സാധിക്കണമെന്നും, അതുവഴി ദൈവത്തെ സ്വീകരിക്കാനും, ഏതൊരു ഇടത്തും അവനു സാക്ഷ്യമേകാനും, സഹോദര്യപരമായ ഒരു സമൂഹം സൃഷ്ടിക്കാനും കഴിവുള്ള മനുഷ്യരെ രൂപീകരിക്കണമെന്ന് പാപ്പാ ഏവരെയും ആഹ്വാനം ചെയ്‌തു. സഭാംഗങ്ങളുടെ സത്‌പ്രവൃത്തികളിലൂടെയാണ് സഭ അറിയപ്പെടേണ്ടതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.