വിവാഹം ഒരു ദാനവും നന്മയുമാണ്: ഫ്രാന്‍സിസ് പാപ്പാ
വിവാഹം ഒരു ദാനം
ഓരോ യഥാർത്ഥ വിവാഹവും ദൈവത്തിന്റെ ദാനമാണ്. വിവാഹ ജീവിതത്തിന്റെ വിശ്വസ്ഥതയുടെ അടിസ്ഥാനം ദൈവത്തിന്റെ വിശ്വസ്തതയിലാണ്. അതിന്റെ സാഫല്യം ദൈവത്തിന്റെ സാഫല്യത്തിലും എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. വിവാഹ ജീവിതത്തിന്റെ അഖണ്ഡതയെ വ്യാഖ്യാനിച്ച് സ്നേഹമുള്ളിടത്തോളം വരെയെ വിവാഹം നീണ്ടു നിൽകൂ എന്ന് പറയുന്നതിനോടു വിയോജിച്ച പാപ്പാ വൈവാഹിക സ്നേഹം വിവാഹത്തിൽ നിന്ന് വേർതിരിക്കാൻ കഴിയാത്തതാണെന്നും മനുഷ്യസ്നേഹം ബലഹീനവും കുറവുകളുള്ളതുമാണെങ്കിലും എപ്പോഴും വിശ്വസ്തവും കരുത്താർദ്രവുമായ ദൈവത്തിന്റെ സ്നേഹവുമായി അതിനെ ചേർത്ത് കാണണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിവാഹം സ്വാതന്ത്ര്യത്തിൽ അടിസ്ഥാനമാക്കിയ ഒരു ദാനമാണ്, അതിൽ കുറവുകളും വീഴ്ചകളുമുണ്ട് എന്നതിനാൽ തുടർച്ചയായ ശുദ്ധീകരണവും വളർച്ചയും, പരസ്പരമുള്ള മനസ്സിലാക്കലും ക്ഷമയും ആവശ്യമാണ് എന്ന് പാപ്പാ എടുത്തു പറഞ്ഞു. വിവാഹത്തെ പ്രശ്നങ്ങളില്ലാത്ത ഒരിടമായി ആദർശവൽക്കരിക്കാൻ ഓർമ്മിപ്പിച്ച പാപ്പാ കുടുംബജീവിത ആത്മീയതയിൽ അനേകായിരം യഥാർത്ഥ ഭാവപ്രകടനങ്ങൾ അടങ്ങിയിട്ടുണ്ടെന്നും എടുത്തു പറഞ്ഞു. വിവാഹമെന്ന യാഥാർത്ഥ്യം ഒരു ഉടമ്പടി എന്നതിനേക്കാൾ ഒരു ദൈവിക ദാനമായി കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനാൽ വിവാഹത്തിനു മുമ്പും പിമ്പുമുള്ള അജപാലന ദൗത്യം സ്നേഹം വളർച്ച പ്രാപിക്കാനും സംഘർഷ നിമിഷങ്ങളെ മറികടക്കാനും സഹായിക്കുന്നതാവണം എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത് സഭയുടെ പ്രാമാണികവും, ആത്മീയവുമായവ മാത്രം ഉൾക്കൊള്ളുന്നവയാകാതെ അനുഭവങ്ങളിൽ അടിസ്ഥാനമാക്കിയുള്ള പ്രായോഗികമായ ഉപദേശങ്ങളും നീക്കങ്ങളും നൽകുന്ന മാനസീക നവീകരണം നൽകുന്നവയുമാവണം പാപ്പാ ഓർമ്മിപ്പിച്ചു.
വിവാഹം ഒരു നന്മ
എല്ലാവർക്കും അസാധാരണമായ വിലയുള്ള ഒരു നന്മയാണ് വിവാഹം എന്ന് പാപ്പാ അടിവരയിട്ടു. വധൂവരന്മാർക്ക് മാത്രമല്ല, അവരുടെ കുട്ടികൾക്കും, കുടുംബങ്ങൾക്കും സഭയ്ക്കും സമൂഹത്തിനും നന്മയാണ് കുടുംബം. ക്രൈസ്തവ രക്ഷയുടെ സംവിധാനത്തിൽ കുടുംബം പുണ്യത്തിന്റെ രാജപാതയാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. കുടുംബങ്ങളുടെ അജപാലന ദൗത്യത്തിൽ പ്രതിസന്ധിയിൽ ജീവിക്കുന്ന ദമ്പതിളെയും ഉൾപ്പെടുത്തണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഭയുടെ അജപാലന ദൗത്യം കുടുംബത്തിന്റെ സുവിശേഷം സജീവമായി പകർന്നു നൽകണം. അതിൽ മാനുഷിക ശാസ്ത്രങ്ങളുടെ സഹകരണവും ആവശ്യമാണ് കാരണം വൈവാഹിക ജീവിതത്തിന്റെ യഥാർത്ഥ അവസ്ഥയിൽ അനുരഞ്ജനം ഒരു പ്രധാന പങ്കുവഹിക്കുന്നു. അങ്ങനെ ദമ്പതികളുടെ ജീവിതത്തെ പിൻതുടരുന്ന മാനുഷിക ബലഹീനതകൾ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ തകർച്ചയിലേക്ക് നയിക്കാതെ രക്ഷയിലേക്ക് നയിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.