ദൈവത്തിന്റെ വിളിയോട് പ്രത്യുത്തരിക്കലാണ് ഒരു ക്രിസ്ത്യാനിയുടെ ഏറ്റവും വലിയ ആനന്ദമമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ വിളിക്കു വേണ്ടി സ്വയം സമര്‍പ്പിക്കുമ്പോള്‍ വലിയ ആനന്ദമാണ് ലഭിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

‘നാം ഓരോരുത്തര്‍ക്കും വേണ്ടി ദൈവത്തിനുള്ള പദ്ധതി നിവൃത്തിയാക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. ദൈവത്തിന്റെ പദ്ധതി എല്ലായ്‌പോഴും സ്‌നേഹത്തിന്റെ പദ്ധതിയാണ്. ഈ ദൈവ വിളിയോട് പ്രത്യുത്തരിക്കുക എന്നതാണ് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ ആനന്ദം. സഹോദരീസഹോദരന്മാരില്‍ ദൈവത്തെ കണ്ട് അവരുടെ സേവനത്തിനായി സ്വയം സമര്‍പ്പിക്കുക എന്നതാണ് ആ ആനന്ദം’ പാപ്പാ വിശദമാക്കി.

വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിന്റെ ലൈബ്രറിയില്‍ വച്ച് സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ.

‘ദൈവം നമ്മെ ജീവിതത്തലേക്കു വിളിക്കുന്നു, വിശ്വാസത്തിലേക്ക് വിളിക്കുന്നു, ഒരു പ്രത്യേക തരം ജീവിതാന്തസിലേക്ക് വിളിക്കുന്നു’

‘ദൈവത്തിന്റെ ആദ്യ വിളി ജീവിതത്തിലേക്കാണ്. അവിടുന്ന് നമ്മെ വ്യക്തികളായി സൃഷ്ടിച്ചിരിക്കുന്നു. അത് വ്യക്തിപരമായ വിളിയാണ്. കൂട്ടമായല്ല ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. അതിന് ശേഷം അവിടുന്ന് നമ്മെ വിശ്വാസത്തിലേക്ക് വിളിക്കുന്നു. ദൈവത്തിന്റെ കുടുംബത്തില്‍ അവിടുത്തെ മക്കളാകാന്‍ അവിടുന്ന് നമ്മെ വിളിക്കുന്നു. അവസാനമായി, വിവിധ ജീവിതാന്തസുകളിലേക്ക് വിളിക്കുന്നു. ചിലരെ വിവാഹജീവിതത്തേക്കും മറ്റു ചിലരെ വൈദിക ജീവിതത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കും വിളിക്കുന്നു’ പാപ്പാ വിശദീകരിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles