പാപ്പാ: സങ്കീർത്തി മുറിയിൽ അടഞ്ഞിരിക്കാതെ സുവിശേഷത്തിനായി കാത്തിരിക്കുന്ന ഒരു ലോകത്തിലേക്കിറങ്ങുക.
ലൊംബാർഡ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നുള്ള ആദ്യവിദ്യാർത്ഥികളിൽ ഒരാളായിരുന്നു പിയൂസ് പതിനൊന്നാമൻ പാപ്പാ എന്ന് തന്റെ സന്ദേശത്തിൽ ആദ്യം അനുസ്മരിച്ച പാപ്പാ അദ്ദേഹം പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ നൂറാം വാർഷീകത്തോടനുബന്ധിച്ചാണ് ഈ കുടിക്കാഴ്ച്ച നടക്കുന്നതെന്നും അവരെ ഓർമ്മിപ്പിച്ചു.
പിയൂസ് പതിനൊന്നാമൻ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടയുടനെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്കുള്ളിലല്ല, മറിച്ച് പുറത്ത് ബാൽക്കണിയിൽ വന്ന് ജനങ്ങളെ കാണാൻ തീരുമാനിച്ചതായി ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അങ്ങനെ തന്റെ ആദ്യ ആശീർവാദം റോമാ “നഗരത്തിനും ലോകത്തിനും” (Urbi et Orbi) അതിന്റെ മുഴുവനെയും അഭിസംബോധന ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്ന് പാപ്പാ വ്യക്തമാക്കി. ഇതിലൂടെ ദൈവം തന്നോടുള്ള സ്നേഹത്താൽ, ആശ്ലേഷിക്കപ്പെടാ൯ ആഗ്രഹിക്കുന്ന ഓരോ കുട്ടിയിലും എത്തിച്ചേരാൻ, ലോകത്തിന്റെ തലങ്ങളിലേക്ക് ശുശ്രൂഷയുടെ ചക്രവാളം തുറക്കുകയും വികസിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു. പാപ്പാ പങ്കുവച്ചു.
സങ്കീർത്തി മുറിയിൽ മാത്രം അടഞ്ഞിരിക്കാതെ, ചെറിയ സമൂഹങ്ങളെ ലാളിച്ച് ശാന്തരായി കഴിയാതെ സുവിശേഷത്തിനായി കാത്തിരിക്കുന്ന ഒരു ലോകമുണ്ട് എന്നും ആട്ടിൻകൂട്ടത്തിന്റെ പ്രതീക്ഷകളും ഭാരങ്ങളും ഹൃദയത്തിലും തോളിലും വഹിച്ചുകൊണ്ട് ഇടയന്മാർ തന്നോടു അനുരൂപപ്പെടണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു എന്നും പാപ്പാ പറഞ്ഞു. തുറന്ന ഹൃദയവും, അനുമ്പയും കരുണയും നിറഞ്ഞതും, കുരിശിൽ കിടന്ന യേശുവിന്റേത് പോലെ സ്നേഹത്തിനുവേണ്ടി മലിനമായതും, മുറിവേറ്റതും, അദ്ധ്വാനിച്ചതും, ഉദാരമായതുമായ കൈകളെ കുറിച്ച് പറഞ്ഞ പാപ്പാ അങ്ങനെയുള്ള ശുശ്രൂഷ ലോകത്തിന് ദൈവത്തിൽ നിന്നുള്ള അനുഗ്രഹമായി മാറുന്നു എന്ന് അവരോടു പറഞ്ഞു.
ജീവിതത്തിന്റെ സാക്ഷ്യം ആവശ്യമാണ്. ലോകത്തിന്റെ തെരുവുകളിലും അയൽപക്കങ്ങളിലും, വീടുകളിലും, പ്രത്യേകിച്ച് ദരിദ്രവും ഏറ്റവും വിസ്മരിക്കപ്പെട്ട സ്ഥലങ്ങളിലും സുവിശേഷം കൊണ്ടുപോകാനുള്ള ആഗ്രഹത്താൽ ജ്വലിക്കുന്ന പുരോഹിതന്മാരാകുക. പാപ്പാ നിർദ്ദേശിച്ചു.
തന്റെ ആദ്യ പ്രസംഗത്തിൽ, പിയൂസ് പതിനൊന്നാമ൯ പാപ്പാ ദൗത്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഉത്തരം നൽകുന്നതിനുപകരം, “ദൈവത്തിന് ഞാൻ എന്താണ് സമർപ്പിക്കേണ്ടത്?” എന്ന് സ്വയം ഒരു ചോദ്യം ചോദിക്കാൻ അദ്ദേഹം നമ്മെ ക്ഷണിച്ചു. ഇത് സംലഭ്യതയിലേക്കും സേവനത്തിലേക്കും നമ്മുടെ ഹൃദയത്തെ തുറക്കാൻ ആവശ്യപ്പെടുന്ന ഒരു ചോദ്യമാണ് എന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.
ഓരോ ദിവസവും ആരംഭിക്കുമ്പോൾ “എനിക്ക് എന്ത് സമർപ്പിക്കാനാകും?” എന്ന് നമുക്ക് സ്വയം ചോദിക്കാമെന്ന് പറഞ്ഞ പാപ്പാ ചെറിയ അടുക്കള തോട്ടങ്ങളെക്കുറിച്ച് ആകുലപ്പെടാതെ ക്രിസ്തുവിനുവേണ്ടി ദാഹിക്കുന്ന ഒരു മുഴുവൻ ലോകമുണ്ടെന്ന് ഓർക്കാമെന്നും സന്ദേശത്തിൽ സൂചിപ്പിച്ചു. ഈ വർഷങ്ങളിലും, ഈ നഗരത്തിലും, സാർവ്വത്രിക റോമൻ, ലൊംബാർഡ് തലങ്ങളിൽ, തുറന്നതും ലഭ്യമായതുമായ ഒരു പ്രേക്ഷിത ഹൃദയം ഉത്സാഹത്തോടെ വളർത്തിയെടുക്കാൻ പാപ്പാ അവരോടു അഭ്യർത്ഥിച്ചു.
മഹാമാരി വർധിപ്പിച്ച അസമത്വങ്ങളുടെ ഈ പശ്ചാത്തലത്തിൽ, “ദൈവവും മനുഷ്യരുമായുയുള്ള കൂട്ടായ്മയുടെ അടയാളങ്ങളും ഉപകരണങ്ങളും എന്ന നിലയിൽ നിങ്ങൾ രണ്ടാം വത്തിക്കാൻ കൗൺസിലിലെ പുരോഹിതന്മാരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരായി നിങ്ങൾ കണ്ടെത്തപ്പെടണം” എന്ന് (cf. Lumen gentium, 1) പാപ്പാ അവരോടു പങ്കുവച്ചു. അതിനാൽ, കൂട്ടായ്മയുടെ നെയ്ത്തുകാരും, അസമത്വങ്ങളെ ഉന്മൂലനം ചെയ്യുന്നവരും, ജനങ്ങളുടെ കഷ്ടപ്പാടുകളുടെ അടയാളങ്ങൾ ശ്രദ്ധിക്കുന്ന അജപാലകരുമായിരിക്കാ൯ പാപ്പാ ആവശ്യപ്പെട്ടു.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.