പാപ്പാ: നിങ്ങൾ പ്രത്യാശയുടെ വിത്തുകളാണ്

ആത്മാവിന്റെയും, കലയുടെയും ഭവനമെന്ന സംഘടനയുടെ പ്രതിനിധികളുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ പ്രത്യാശയുടെ വിത്തുകളാണെന്ന് പാപ്പാ പറഞ്ഞത്.
വത്തിക്കാനിൽ വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ‘ആത്മാവിന്റെ ഭവനവും കലകളും’ എന്ന ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടന ക്രിസ്തീയ വിശ്വാസത്തിന്റെ മൂല്യങ്ങളും, അന്തർമത സംവാദവും, അൽമായ മൂല്യങ്ങളും അടിസ്ഥാനമാക്കി ഓരോ വ്യക്തിയുടെയും അന്തസ്സ് കേന്ദ്രീകരിച്ചു കൊണ്ട്  ദുർബ്ബലരുടെ ഉന്നമനത്തിനും വളർച്ചയ്ക്കുമായി ലോകം മുഴുവനിലും പ്രവർത്തിക്കുന്നു.

സാംസ്ക്കാരികവും കലാപരവുമായ മാർഗ്ഗങ്ങളിലൂടെ ദുർബ്ബലർക്ക് സ്വയം പ്രകടിപ്പിക്കുവാനും അവരുടെ അന്തസ്സ് വീണ്ടെടുക്കാനും ഈ സംഘടന ലക്ഷ്യം വയ്ക്കുന്നു. കൂടികാഴ്ച്ച മദ്ധ്യേ പാപ്പാ സംഘടനയുടെ പദ്ധതികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നവർക്ക് വ്യക്തിപരമായി നന്ദിയർപ്പിച്ചു. തയ്യൽകല അഭ്യസിക്കുന്ന അഭയാർത്ഥികൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഗീതജ്ഞർ ഒന്നിക്കുന്ന ഗായക സംഘം തുടങ്ങി പരിശുദ്ധ കുർബ്ബാനയ്ക്ക്  ഓസ്തിയുണ്ടാക്കുന്നവർക്കു വരെ നന്ദിയർപ്പിക്കാൻ പാപ്പാ മറന്നില്ല. ലൊംബാർദി പ്രവിശ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്കും പാപ്പാ തന്റെ അഭിവാദനം അർപ്പിച്ചു.

പ്രത്യാശയുടെ വിത്തുകൾ

പ്രത്യാശയുടെ വിത്തുകളായതു കൊണ്ടാണെന്ന് താൻ അവർക്കു നന്ദി അർപ്പിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. ഈ സംഘടനയുടെ സഹായം വഴി അവർ വലിച്ചെറിയൽ സംസ്കാരത്തിന്റെ വിപരീത അടയാളങ്ങളാണ് നൽകുന്നതെന്നും അവർ കെട്ടിപ്പെടുക്കുന്ന സാമൂഹ്യ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഭവനം “തള്ളികളയപ്പെട്ട കല്ലുകൾ കൊണ്ടാണെന്നും” പാപ്പാ കൂട്ടിച്ചേർത്തു. എല്ലാം എളുപ്പമല്ലെന്നും ഓരോരുത്തർക്കും അവരവരുടെ പരിമിതികളും കുറ്റങ്ങളും പാപങ്ങളും ഉണ്ടെന്നും സൂചിപ്പിച്ച പാപ്പാ ദൈവത്തിന്റെ കരുണ അതിനേക്കാൾ വലുതാണ് എന്നും നമ്മൾ പരസ്പരം സഹോദരീ സഹോദരന്മാരായി അംഗീകരിച്ചാൽ ദൈവം നമ്മോടു ക്ഷമിക്കുകയും മുന്നോട്ടുപോകാൻ നമ്മെ സഹായിക്കുകയും ചെയ്യും എന്നും പാപ്പാ അടിവരയിട്ടു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles