ദമ്പതികളേ… വൈവാഹിക ജീവിതത്തില്‍ ദൈവം നിങ്ങളോടൊപ്പം: ഫ്രാന്‍സിസ് പാപ്പ.

ദമ്പതികളോടുള്ള ദൈവത്തിന്റെ നിബന്ധനകളില്ലാത്ത സ്നേഹം

വിവാഹത്തിലൂടെ  അവരുടെ മാതാപിതാക്കളുടെ ഭവനം വിട്ട് ഒരു പുതിയ ജീവിതം തുടങ്ങുന്ന ദമ്പതികൾ അബ്രാഹത്തെപ്പോലെ ഒരു യാത്ര ആരംഭിക്കുകയാണ്. ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് നമ്മെ വ്യക്തികളെന്ന നിലയിൽ  രൂപപ്പെടുത്തുകയും അനുയാത്ര ചെയ്യുകയും നമ്മളെ പറഞ്ഞയയ്ക്കുകയും ചിലപ്പോൾ അജ്ഞാത സാഹചര്യങ്ങളിൽ ഭയമുണ്ടെങ്കിലും “നമ്മുടെ നാട്ടിൽ നിന്ന് ” പുറപ്പെടാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നത് എന്നു പറഞ്ഞ പാപ്പാ നമ്മുടെ ഈ വെല്ലുവിളികളിൽ നാം തനിച്ചല്ല എന്ന്  ക്രിസ്തീയ വിശ്വാസം ഓർമ്മിപ്പിക്കുന്നു എന്നും അടിവരയിട്ടു.

ക്രിസ്തുവിന്റെ സാന്നിധ്യം വൈവാഹിക ജീവിതത്തിന്റെ നിമിഷങ്ങളിലും ഉണ്ടെന്നും അങ്ങനെ അവർ, ദൈവം വാഗ്ദാനം ചെയ്യുന്ന വാഗ്ദത്ത ഭൂമിയിൽ ക്രിസ്തുവിൽ രണ്ടു പേരും ഒന്നാകുന്നു എന്ന് പാപ്പാ എഴുതി. “നിങ്ങളുടെ ജീവിതങ്ങൾ ഒന്നായി മാറുന്നു, നിങ്ങൾ സജീവനും എന്നും നിങ്ങളോടൊപ്പവുമായിരിക്കുന്ന ക്രിസ്തുവുമായുള്ള സ്നേഹാക്യത്തിൽ ഒരു ” നമ്മൾ ” ആയി മാറുന്നു ” എന്ന് പാപ്പാ ദമ്പതികളെ ഓർമ്മിപ്പിച്ചു. “ദൈവം എപ്പോഴും നിങ്ങളുടെ അരികിലുണ്ട്, നിങ്ങളെ വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നു. നിങ്ങൾ തനിച്ചല്ല ”

കുട്ടികൾ ദൈവസ്നേഹത്തിന്റെ ഒരടയാളത്തിനായി ദാഹിക്കുന്നു

കുട്ടികളുള്ള ദമ്പതികളോടു ക്രിസ്തുവിന്റെ സ്നേഹം എല്ലാ ഇടപെടലിലും ജീവിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. കുട്ടികൾ എപ്പോഴും ഒരു ദാനമാണ്, അവർ ഓരോ കുടുംബത്തിന്റെയും ചരിത്രം മാറ്റിയെഴുതുന്നു. അവർ സ്നേഹത്തിനും ബഹുമാനത്തിനും വിശ്വാസത്തിനുമായി ദാഹിക്കുന്നു. അതിനാൽ ദൈവത്തിന്റെ മക്കളാണവരെന്ന ആനന്ദം അനുഭവിക്കാൻ അവർക്കിടവരുത്താൻ പാപ്പാ മാതാപിതാക്കളോടാവശ്യപ്പെട്ടു.

കുട്ടികളെ വളർത്തിയെടുക്കുക അത്ര എളുപ്പമല്ല എന്ന് സമ്മതിച്ച പാപ്പാ കുട്ടികളും മാതാപിതാക്കളെ വളരാൻ സഹായിക്കുന്നവരാണെന്നും ചൂണ്ടിക്കാണിച്ചു.

യേശു എന്നും കൊടുങ്കാറ്റിലുലയുന്ന നമ്മുടെ വഞ്ചിയിൽ

ഇടവകയിലും, ദൈവസാന്നിധ്യത്തെക്കുറിച്ച് അധികം അവബോധമില്ലാത്ത കുടുംബങ്ങളെ അനുധാവനം ചെയ്യുന്ന സഭയുടെ പ്രേഷിത ദൗത്യത്തിലും സജീവരാകാൻ ദമ്പതിമാരെ പാപ്പാ ക്ഷണിച്ചു. ചിലപ്പോഴെങ്കിലും കൊടുങ്കാറ്റിലുലയുന്ന തോണിപോലെയാണ് വൈവാഹീക ജീവിതമെന്ന് പരാമർശിച്ച പാപ്പാ അത് ഒരു വിളിയാണെന്നും എന്നാൽ യേശു ഒരു പക്ഷേ ആ തോണിയിലിരുന്ന് കടലിനെ ശാന്തമാക്കുകയോ, തോണിയിലേക്കുള്ള ക്ഷണവും കാത്ത് അരികിൽ നടക്കുകയോ ചെയ്യുന്നുവെന്ന കാര്യം മറക്കരുതെന്നും പാപ്പാ  ദമ്പതികളോടു പങ്കുവച്ചു. യേശുവിൽ കണ്ണുകൾ ഉറപ്പിച്ചാൽ മാത്രമേ സമാധാനം കണ്ടെത്താനും, സംഘർഷങ്ങളെ മറികടക്കാനും അവ അപ്രത്യക്ഷമായില്ലെങ്കിൽകൂടി വേറൊരു  കോണിലൂടെ സംഘർഷങ്ങളെ വീക്ഷിക്കാനാവുകയും ചെയ്യുകയുള്ളൂ എന്നും പാപ്പാ സൂചിപ്പിച്ചു.

ഓരോ കുടുംബവും പരസ്പരം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരിടമാകട്ടെ എന്നും കലഹങ്ങളെ സമാധാനമാക്കാതെ ഉറങ്ങാൻ പോകരുതെന്നും ഓർമ്മിപ്പിച്ചു. ഒരുമിച്ച് പ്രാർത്ഥിക്കാനും, ക്ഷമയാൽ എല്ലാ മുറിവും ഉണക്കപ്പെടും എന്നോർമ്മിക്കാനും പരസ്പരം പൊറുക്കുന്നത് ദൈവവുമായുള്ള നമ്മുടെ ബന്ധം പ്രാർത്ഥനയിൽ പക്വത പ്രാപിക്കാൻ കഴിയുന്ന ഒരു ആത്മീക നിശ്ചയദാർഢ്യത്തിന്റെ ഫലമാണെന്നും പാപ്പാ.

സർഗ്ഗാത്മക ധൈര്യവും പുഞ്ചിരിയും

എന്നത്തെക്കാളും ബുദ്ധിമുട്ടുള്ള  വൈവാഹിക ജീവിതത്തിനൊരുങ്ങുന്ന ജോഡികളോടു സർഗ്ഗാത്മക ധൈര്യമുള്ളവരാകാൻ പാപ്പാ ആഹ്വാനം ചെയ്തു. തങ്ങളുടെ ദൈവവിളി എപ്പോഴും പുഞ്ചിരിയോടും ഉൽസാഹത്തോടും കൂടെ ജീവിക്കാനും ഒരിക്കലും മുഖം വാട്ടാതെയും മ്ലാനമാക്കാതെയും മുന്നോട്ടു പോകാനും പാപ്പാ അവരെ പ്രോൽസാഹിപ്പിച്ചു.

ഇന്നത്തെ കാലത്തിനു അത്യാവശ്യമായ സർഗ്ഗാത്മക ധൈര്യത്തിലേക്കു വിശുദ്ധ യൗസേപ്പിതാവ് എല്ലാ കുടുംബങ്ങളെയും പ്രചോദിപ്പിക്കട്ടെയെന്നും, ഇന്നത്തെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ ഏറ്റം അത്യാവശ്യമായ  കൂടിക്കാഴ്ചയുടെ ഒരു സംസ്കാരം കുടുംബജീവിതത്തിൽ വളർത്തിയെടുക്കാൻ പരിശുദ്ധ കന്യക സഹായിക്കട്ടെ എന്നും ആശംസിച്ചു


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles