ജീവനെ സ്‌നേഹിക്കാൻ മാർപാപ്പയുടെ ആഹ്വാനം
വത്തിക്കാന്‍ സിറ്റി: സാമ്പത്തികവും സാങ്കേതികവുമായ പുരോഗതിയല്ല മനുഷ്യന് നല്ല ജീവിതം പ്രദാനം ചെയ്യുന്നത്, മറിച്ച് ദൈവത്തില്‍ നിന്ന് സ്വീകരിച്ച ജീവനോടുള്ള സ്‌നേഹമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.
‘ജീവനെ സംരക്ഷിക്കണമെങ്കില്‍ ആദ്യം നാം ജീവനെ സ്‌നേഹിക്കണം. ജീവിക്കാനുള്ള താല്പര്യം നഷ്ടമാകുന്നു എന്നതാണ് ഇന്ന് മിക്ക വികസിത രാജ്യങ്ങളും നേരിടുന്ന ഭീഷണി’ പാപ്പാ പറഞ്ഞു.
‘ജീവിക്കാന്‍ സാമ്പത്തിക സ്‌ത്രോതസ്സുകളും സാങ്കേതികശക്തികളും മാത്രം പോര, യേശു ക്രിസ്തു നമുക്കായി നല്‍കിയ സ്വര്‍ഗീയ പിതാവിന്റെ സ്‌നേഹം വേണം’ പാപ്പാ വ്യക്തമാക്കി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.