എല്ലാ മനുഷ്യര്‍ക്കും തുല്യമായ അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: എല്ലാ നയങ്ങളുടെയും ഹൃദയഭാഗത്ത് മനുഷ്യാവകാശങ്ങളെ പ്രതിഷ്ഠിക്കാന്‍ ലോകരാജ്യങ്ങളെ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. പുരോഗതിക്കായി സ്വീകരിക്കുന്ന നയങ്ങളുടെ കാര്യത്തിലും മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം, അത് ഒഴുക്കിനെതിരാണെങ്കില്‍ പോലും, പാപ്പാ ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.

എല്ലാ മനുഷ്യര്‍ക്കും തുല്യമായ അവകാശങ്ങളുണ്ടെന്നും മനുഷ്യന്‍ എന്ന നിലയില്‍ ഓരോരുത്തരുടെയും അസ്തിത്വത്തില്‍ മനുഷ്യവകാശം വേരൂന്നിയിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

പലവിധ തിന്മകളും അനീതിയും അസമത്വവും നടമാടുന്ന ലോകത്തില്‍ മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കാന്‍ പ്രയത്‌നിക്കണം, പാപ്പാ പറഞ്ഞു. പലരും അതിസമ്പന്നതയുടെ മടിത്തട്ടില്‍ ജീവിക്കുമ്പോള്‍ ഭൂരിഭാഗം പേരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുകയാണ്, പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles