ദൈവരാജ്യത്തിന്റെ ശക്തി വരുന്നത് ക്രിസ്തുവിന്റെ സ്‌നേഹത്തിൽ നിന്ന്: ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍: ദൈവരാജ്യത്തിന്റെ ശക്തി വരുന്നത് ആയുധബലത്തില്‍ നിന്നല്ല, ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നാണെന്ന് ഫ്രാന്‍സിസ് പാപ്പാ.

ചരിത്രത്തില്‍ നാം കാണുന്ന രാജ്യങ്ങള്‍ ആയുധബലം കൊണ്ട് പടുത്തുയര്‍ത്തപ്പെട്ടവയാണ്. പലപ്പോഴും അധികാരം ദുര്‍വിനയോഗം ചെയ്ത രാജാക്കന്മാരെയാണ് നാം കാണുന്നത്. എന്നാല്‍ ദൈവരാജ്യം സ്‌നേഹത്തിലാണ് അടിസ്ഥാനമിട്ടിരിക്കുന്നത്. അതിന്റെ വേരുകള്‍ മാനുവഹൃദയങ്ങളിലാണ്. സമാധാനവും സ്വാതന്ത്ര്യവും സമൃദ്ധജീവനും പകര്‍ന്ന് ദൈവരാജ്യം അവിടെ വാഴുന്നു, ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

നീ ഇസ്രായേലിന്റെ രാജാവാണോ എന്ന പീലോത്തോസിന്റെ ചോദ്യത്തിന് യേശു മറുപടി കൊടുക്കുന്നത് എന്റെ രാജ്യം ഈ ഭൂമിയിലല്ല എന്നാണ്. രണ്ടാം തവണ ‘ഞാന്‍ രാജാവാണ് എന്ന് നീ തന്നെ പറയുന്നു’ എന്നും യേശു വ്യക്തമായി പറയുന്നുണ്ടെന്ന കാര്യം പാപ്പാ നിരീക്ഷിച്ചു. തന്റെ രാജ്യം സ്‌നേഹത്തിന്റെ രാജ്യമാണെന്ന് വ്യക്തമാക്കുകയായിരുന്നു യേശു.

യേശുവിനെ സ്വന്തം രാജാവായി സ്വീകരിക്കാന്‍ യേശു ഓരോ വ്യക്തിയോടും ആവശ്യപ്പെടുന്നു. ഈ രാജാവ് നമുക്കു വേണ്ടി സ്വന്ത ജീവന്‍ കുരിശില്‍ ത്യാഗം ചെയ്തവനാണ്. സന്ദേഹങ്ങളും പേടിയും നിത്യജീവിതത്തിന്റെ പ്രയാസങ്ങളും നിറഞ്ഞ ഈ ലോകത്തില്‍ ക്രിസ്തു പ്രകാശം ചൊരിയുന്നു.

എന്നാല്‍ ഒരു കാര്യം നാം മറക്കരുത്. അവിടുന്ന് ഈ ലോകത്തിന്റെ രാജാവല്ല. ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥം നല്‍കിയവനാണ് യേശു. ലോകത്തിലെ രാജാക്കന്‍മാരെ പിന്‍തുടരുന്നതു പോലെയല്ല നാം യേശുവിനെ പിന്‍തുടരേണ്ടത്, പാപ്പാ വ്യക്തമാക്കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles