വൈകല്യങ്ങളുള്ളവരോട് വിവേചനം കാണിക്കുന്നത് പാപമാണെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഭിന്നശേഷിക്കാര്‍ മനുഷ്യവംശത്തിന് സുപ്രധാന സംഭാവനകള്‍ നല്‍കുന്നവരാണെന്നും അവര്‍ക്കെതിരെ വിവേചനം പുലര്‍ത്തുന്നത് പാപമാണെന്നും ഫ്രാന്‍സിസ് പാപ്പാ. അവരെ ചെറുതായി കാണരുതെന്നും പാപ്പാ ഓര്‍മിപ്പിച്ചു.

‘വൈകല്യമുള്ള ഓരോ വ്യക്തിയെയും ആ വൈകല്യത്തോടു കൂടി തന്നെ അംഗീകരിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. എത്ര ഗുരുതരമായ വൈകല്യമാണെങ്കിലും അവര്‍ക്ക് സമൂഹത്തിന് അനുപമമായ സംഭാവന ചെയ്യാന്‍ സാധിക്കും. അവര്‍ ഓരോരുത്തരുടെയും കഥ അനുപമവും മൗലികവുമാണ്’ പാപ്പാ പറഞ്ഞു.

ചില രാജ്യങ്ങളില്‍ ഭിന്നശേഷിക്കാരെ മറ്റുള്ളവര്‍ക്ക് തുല്യരായി കാണുന്നില്ല എന്ന കാര്യം പാപ്പാ ശ്രദ്ധയില്‍ പെടുത്തി. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി സംസാരിക്കാനുള്ള ശക്തി നാം സംഭരിക്കണം എന്നും പാപ്പാ പറഞ്ഞു.

ഭാവി സാധ്യമാണ് എന്ന തീം ഉപയോഗിച്ചു കൊണ്ടുള്ള 2019 ലോക ഭിന്നശേഷിക്കാരുടെ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles