വിശ്വാസികള്‍ വൈദികര്‍ക്ക് പ്രാര്‍ത്ഥനയുടെ പിന്തുണ നല്‍കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: തങ്ങളുടെ സംരക്ഷണയില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്ന വിശ്വാസികളെ സംരക്ഷിക്കേണ്ടവരാണ് പുരോഹിതരും മെത്രാന്മാരും. ഈ കടമകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ അവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനാ പിന്തുണ ആവശ്യമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ.

‘സഭയോടും സഭയുടെ വിശ്വാസ പ്രമാണങ്ങളോടുമുള്ള സ്‌നേഹം നമ്മില്‍ നവീകരിക്കപ്പെടുവാനുള്ള കൃപയ്ക്കായി നമുക്ക് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം. ദിവ്യഇടയനായ യേശുവിന്റെ ദൃഢതയും ആര്‍ദ്രതയും നമ്മുടെ അജപാലകര്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം’ പാപ്പാ പറഞ്ഞു.

മെത്രാന്മാര്‍ ജനങ്ങളില്‍ നിന്ന് അകന്നിരുക്കുന്നവരാകരുതെന്നും അവരോട് ഏറ്റവും അടുപ്പം പാലിക്കണമെന്നും പാപ്പാ ഓര്‍മിപ്പിച്ചു.

അപ്പോസ്തലന്മാരുടെ നടപടി പുസ്തകത്തിലെ 20 ാം അധ്യായം വായിച്ച് പാപ്പാ വിചിന്തനം ചെയ്തു. നടപടിപുസ്‌കത്തിലെ ഏറ്റവും സുന്ദരമായ ഭാഗം എന്നാണ് പാപ്പാ 20 ാം അധ്യായത്തെ വിശേഷിപ്പിച്ചത്. തന്റെ അജപാലനദൗത്യത്തിന്റെ അന്ത്യത്തില്‍ വി. പൗലോസ് യാത്രാമൊഴി പറയുന്ന ഭാഗമാണിത്. നിങ്ങളെ തന്നെയും നിങ്ങളുടെ അജഗണങ്ങളെയും കാത്തു പാലിക്കണം എന്നാണ് പൗലോസ് തന്റെ അനുയായികളോട് ആവശ്യപ്പെടുന്നത്.

‘വൈദികരും, മെത്രാന്മാരും മാര്‍പ്പാപ്പായും ഉണര്‍ന്നു കാവലിരിക്കണം. അജഗണങ്ങളെയും തങ്ങളെത്തന്നെയും കാത്തുപാലിക്കണം. കാവലിരിക്കുക എന്ന കര്‍ത്തവ്യം നാം എത്ര ശുഷ്‌കാന്തിയോടെ നിര്‍വഹിക്കുന്നു എന്ന് സ്വയം മനസാക്ഷിപരിശോധന ചെയ്യണം’ പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles