പ്രാര്‍ത്ഥനാപ്രതിഷേധം നയിച്ച എല്‍പാസോ മെത്രാനെ ഫ്രാന്‍സിസ് പാപ്പാ അഭിനന്ദിച്ചു

ടെക്‌സാസ്: ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയവിവേചനത്തിനെതിരെ പ്രാര്‍ത്ഥന പ്രതിഷേധം നയിച്ച എല്‍പാസോ രൂപത മെത്രാന്‍ മാര്‍ക്ക് സീറ്റിസിനെ ഫ്രാന്‍സിസ് പാപ്പാ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

ജൂണ്‍ മൂന്നാം തീയതി എല്‍പാസോ മെത്രാനെ ഫോണില്‍ വിളിച്ച പാപ്പാ മൂന്നു മിനിറ്റോളം സ്പാനിഷ് ഭാഷയില്‍ സംസാരിച്ചു. സഹിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് താന്‍ പ്രാര്‍ത്ഥന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്ന് പറഞ്ഞതായി മെത്രാന്‍ വെളിപ്പെടുത്തി.

മിനിയപോളീസ് പോലീസ് മെയ് 25 ന് നടത്തിയ അറസ്റ്റിനിടെയാണ് കറുത്ത വര്‍ഗക്കാരനായ ഫ്‌ലോയിഡ് കൊല്ലപ്പെട്ടത്. കമിഴ്ന്നു കിടക്കുകയായിരുന്ന ഫ്‌ലോയിഡിന്റെ കഴുത്തില്‍ മുട്ടുകാല്‍ അമര്‍ത്തി ഒരു പോലീസുകാരന്‍ നിന്നിരുന്നു. എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല! എന്ന് ഫ്‌ലോയിഡ് പറയുന്നുണ്ടായിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles